
സ്വന്തം ലേഖിക
സിഡ്നി: ലിസ്റ്റ് എ ക്രിക്കറ്റില്‍ റെക്കോര്‍ഡ് പ്രകടനവുമായി ഓസ്ട്രേലിയൻ താരം ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്.
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം എബി ഡിവില്ലിയേഴ്സിന്റെ പേരിലുള്ള ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോര്‍ഡാണ് സൗത്ത് ഓസ്ട്രേലിയൻ ബാറ്റ്സ്മാനായ മക്ഗുര്‍ക്ക് തിരുത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെറും 29 പന്തില്‍ നിന്നായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം. ടാസ്മാനിയയ്ക്കെതിരായാണ് ഓസീസ് വെടിക്കെട്ട് പ്രകടനം നടത്തിയത്.
2015ല്‍ വെസ്റ്റ് ഇൻഡീസിനെതിരെ ഡിവില്ലിയേഴ്സിന്റെ 31 പന്തില്‍ നേടിയ സെഞ്ച്വറിയായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.
അതേസമയം, അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറി ഇപ്പോഴും ഡി വില്ലിയേഴ്സിന്റെ പേരില്‍ തന്നെയാണ്. ആറ് ഫോറുകളുടെയും 12 സിക്സറുകളുടെയും അകമ്പടിയോടെയായിരുന്നു മക്ഗുര്‍ക്കിന്റെ പ്രകടനം. 38 പന്തില്‍ നിന്ന് 125 റണ്‍സ് നേടിയാണ് മക്ഗുര്‍ക്ക് പുറത്തായത്.
18 പന്തില്‍ നിന്ന് ആദ്യ അര്‍ധ സെഞ്ച്വറി കടന്നു. സെഞ്ച്വറിയിലെത്താൻ പിന്നീട് 11 പന്തുകള്‍ മാത്രമാണ് എടുത്തത്.