കോട്ടയം മുതൽ ട്രെയിനിൽ പരിശോധന; ചെങ്ങന്നൂരിൽ ട്രെയിനിറങ്ങിയപ്പോൾ സംശയം തോന്നി ചോദ്യം ചെയ്‌തു; കുടുക്കിയത് ബാറ്റിൻ്റെ അസാധാരണ ഭാരം; 16 ക്രിക്കറ്റ് ബാറ്റുകൾക്കുള്ളിൽ 13.5 കിലോ കഞ്ചാവ് കടത്തിയ ബംഗാൾ സ്വദേശി പിടിയിൽ

Spread the love

ചെങ്ങന്നൂർ: പ്ലാസ്റ്റിക് ക്രിക്കറ്റ് ബാറ്റുകൾക്കുള്ളിൽ കടത്തിയ 13.5 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ.

റബിയുൾ ഹക്ക് (36) ആണ് പിടിയിലായത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

ദിബ്രുഗഡിൽ നിന്നു കന്യാകുമാരിയിലേക്കു പോയ വിവേക് എക്‌സ്പ്രസ് ട്രെയിനിൽ കടത്തിയ കഞ്ചാവ് ട്രെയിനിൽ പരിശോധന നടത്തിയ ആർപിഎഫ്-എക്സൈസ് സംയുക്‌ത സംഘമാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗാളിൽ നിർമാണ തൊഴിലാളിയായ ഇയാൾ 16 പ്ലാസ്റ്റിക് ക്രിക്കറ്റ് ബാറ്റുകൾക്കുള്ളിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്തുകയായിരുന്നു. കോട്ടയം മുതൽ ട്രെയിനിൽ പരിശോധന നടത്തുകയായിരുന്നു ആർപിഎഫ്-എക്സൈസ് സംഘം. ചെങ്ങന്നൂരിൽ ട്രെയിനിറങ്ങിയപ്പോൾ സംശയം തോന്നി റബിയുളിനെ ചോദ്യം ചെയ്‌തു.

ബാറ്റുകൾക്കു സാധാരണയിൽ കവിഞ്ഞ ഭാരമുള്ളതായി കണ്ടതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഉള്ളിൽ കഞ്ചാവ് കണ്ടെത്തിയത്.