‘ഞങ്ങള്‍ നാണംകെട്ട് തോല്‍ക്കും, പാകിസ്ഥാനുമായി കളിക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്മാറട്ടെ’; മുന്‍ പാക് താരത്തിന്റെ വാക്കുകള്‍

Spread the love

ഇസ്ലാമാബാദ്: ഏഷ്യാ കപ്പില്‍ ഇന്ത്യ – പാകിസ്ഥാന്‍ തമ്മിലുള്ള പോരാട്ടത്തിന് മുന്നോടിയായി മുന്‍ പാകിസ്ഥാന്‍ ബാറ്റര്‍ ബാസിത് അലി ആശങ്ക പ്രകടിപ്പിച്ചു. സെപ്റ്റംബര്‍ 14നാണ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരം. പിന്നീട്, സെപ്റ്റംബര്‍ 21ന് സൂപ്പര്‍ 4 ഘട്ടങ്ങളില്‍ വീണ്ടും ഏറ്റുമുട്ടാന്‍ സാധ്യതയുണ്ട്. ഈ മത്സരങ്ങളിലെല്ലാം പാകിസ്ഥാന്‍ നാണംകെട്ട് തോല്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ പേടി. ഇക്കഴിഞ്ഞ, വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ പാകിസ്ഥാന്‍ 2-1ന് ഏകദിന പരമ്പര തോറ്റിരുന്നു. 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാകിസ്ഥാന്‍, വിന്‍ഡീസിനോട് പരമ്പര പരാജയപ്പെടുന്നത്.

ഇതെല്ലാം അദ്ദേഹത്തിന്റെ പരിഭ്രാന്തി വര്‍ധിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”’ലോക ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സില്‍ ചെയ്തതുപോലെ, ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ കളിക്കാന്‍ ഇന്ത്യ വിസമ്മതിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത്ര മോശമായി അവര്‍ നമ്മളെ തോല്‍പ്പിക്കും.” ബാസിത് ദി ഗെയിം പ്ലാന്‍ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഇരു ടീമുകളും തമ്മില്‍ ഇതുവരെ കളിച്ച 13 മത്സരങ്ങളില്‍ പത്തിലും ഇന്ത്യ ജയിച്ചിരുന്നു. 2024 ടി20 ലോകകപ്പില്‍ ഇരു ടീമുകളും തമ്മിലുള്ള അവസാന ഏറ്റുമുട്ടലില്‍, 120 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടരുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടു, ആറ് റണ്‍സിന് പരാജയപ്പെട്ടു. യുഎസ്എ, സിംബാബ്വെ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ റാങ്കിംഗില്‍ താഴ്ന്ന ടീമുകളോട് പാകിസ്ഥാന്‍ അടുത്തിടെ നിരവധി നാണംകെട്ട തോല്‍വികള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ പാകിസ്ഥാന്റെ പ്രകടനം താഴോട്ടാണ്. ഏഷ്യാ കപ്പിലും പാകിസ്ഥാന് സമാനമായ വിധി നേരിടേണ്ടിവരുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ അഭിപ്രായം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യ ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യന്മാരാണ്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ ഏഷ്യാ കപ്പില്‍ പങ്കെടുക്കുകയോ ആതിഥേയത്വം വഹിക്കുകയോ ചെയ്യില്ലെന്ന് പറഞ്ഞിരുന്നു. പിന്നീട് ബിസിസിഐ നിലപാട് മാറ്റി. ഇതോടെ ടൂര്‍ണമെന്റ് ഒരു നിഷ്പക്ഷ വേദിയിലേക്ക് മാറ്റി.

ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറിയിരുന്നെങ്കില്‍ ടൂര്‍ണമെന്റിന്റെ ഭാവി സംശയത്തിലാകുമായിരുന്നു. ടൂര്‍ണമെന്റിന്റെ സാമ്പത്തിക പിന്തുണയുടെ വലിയൊരു പങ്കും ഇന്ത്യന്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നാണ്.