
ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് സ്വീകരിച്ച ശൈലിയെ പരിഹസിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ലോര്‍ഡ്‌സില്‍ ആദ്യ ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 251 റണ്‍സ് നേടിയിട്ടുണ്ട് ഇംഗ്ലണ്ട്. മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ട് 99 റണ്‍സുമായി ക്രീസിലുണ്ട്. ബെന്‍ സ്‌റ്റോക്‌സാണ് (39) അദ്ദേഹത്തോടൊപ്പം ക്രീസിലുള്ളത്. ഇന്ത്യക്ക് വേണ്ടി ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ ഇന്ത്യ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പേസര്‍ പ്രസിദ്ധ് കൃഷ്ണക്ക് പകരം ജസ്പ്രീത് ബുമ്ര ടീമിലെത്തി.
സാധാരണയായി ആക്രമിച്ച് കളിക്കുന്ന ഇംഗ്ലണ്ട് ഇത്തവണ പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ഓവറില്‍ 3.02 നിരക്കിലാണ് ഇംഗ്ലണ്ട് സ്‌കോര്‍ കണ്ടെത്തിയത്. സ്‌റ്റോക്‌സ് ഇതുവരെ 102 പന്തുകള്‍ നേരിട്ട് കഴിഞ്ഞു. റൂട്ട് 191 പന്തുകളും കളിച്ചു. ഇതിനിടെയാണ് ഇംഗ്ലണ്ട് സ്വീകരിച്ച ശൈലിയെ ഗില്‍ പരിഹസിച്ചത്. ഗില്‍ പറയുന്നത് സ്റ്റംപ് മൈകക്കിലൂടെ കേള്‍ക്കാമായിരുന്നു. അദ്ദേഹം പറഞ്ഞതിങ്ങനെ… ”വളരെ വിരസമായ ക്രിക്കറ്റ്, രസിപ്പിക്കുന്നതായി ഒന്നുമില്ല. ഏറെ മുഷിപ്പിക്കുന്ന ക്രിക്കറ്റിലേക്ക് സ്വാഗതം.” ഗില്‍ പറഞ്ഞു വീഡിയോ കാണാം…
ഇന്നലെ 83 ഓവറുകളാണ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ റൂട്ടിന് സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. മോശമല്ലാത്ത തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ക്രൗളി – ഡക്കറ്റ് സഖ്യം 43 റണ്‍സ് ചേര്‍ത്തു. എന്നാല്‍ 14-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. ഡക്കറ്റാണ് ആദ്യം മടങ്ങുന്നത്. നിതീഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കിയാണ് ഡക്കറ്റ് മടങ്ങുന്നത്. അതേ ഓവറില്‍ തന്നെ ക്രൗളിയും മടങ്ങി. ഇത്തവണയും പന്തിന് ക്യാച്ച്. പിന്നീട് പോപ്പ് – റൂട്ട് സഖ്യം ആദ്യ സെസഷനില്‍ വിക്കറ്റ് പോവാതെ കാത്തു. എന്നാല്‍ ഒല്ലി പോപ്പ് (44) റൂട്ട് സഖ്യം ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും 109 റണ്‍സ് കൂട്ടിചേര്‍ത്തു.
പിന്നീട് രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. പോപ്പിനെ തിരിച്ചയക്കുകയായിരുന്നു ജഡ്ഡു. മികച്ച ഫോമിലുള്ള ഹാരി ബ്രൂക്കിനെ ബുമ്ര ബൗള്‍ഡാക്കുക കൂടി ചെയ്തതോടെ ഇംഗ്ലണ്ട് നാലിന് 172 എന്ന നിലയിലായി. തുടര്‍ന്ന് റൂട്ട് – സ്റ്റോക്സ് സഖ്യം വിക്കറ്റ് പോവാതെ കാത്തു. ഇരുവരും ഇതുവരെ 79 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ്(ക്യാപ്റ്റന്‍), ജാമി സ്മിത്ത്, ക്രിസ് വോക്‌സ്, ബ്രൈഡണ്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍, ഷോയിബ് ബഷീര്‍.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മാന്‍ ഗില്‍(ക്യാപ്റ്റന്‍), റിഷഭ് പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.