play-sharp-fill
മെൽബൺ ടെസ്റ്റ്: ഇന്ത്യ മികച്ച നിലയിൽ; 443 ന് ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു; രോഹിതിന് അർധ സെഞ്ച്വറി

മെൽബൺ ടെസ്റ്റ്: ഇന്ത്യ മികച്ച നിലയിൽ; 443 ന് ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു; രോഹിതിന് അർധ സെഞ്ച്വറി

സ്‌പോട്‌സ് ഡെസ്‌ക്

മെൽബൺ: ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിനം ശക്തമായ നിലയിൽ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു. രണ്ടാം ദിനം 443 ന് ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തത്. രോഹിത് ശർമ്മ അർധസെഞ്ച്വറി നേടി.

സെഞ്ച്വറി നേടിയ പൂജാരയും, അർധസെഞ്ച്വറി നേടിയ കോഹ്ലിയും പുറത്തായതിനു പിന്നാലെ ഒത്തു ചേർന്ന ഋഷഭ് പന്തും അജിൻകെ രഹാനെയും രോഹിത് ശർമ്മയും ചേർന്നാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. രോഹിത് ശർമ്മ 114 പന്തിൽ 63 റണ്ണെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യൻ നിരയിൽ ഹനുമ വിഹാരി (66 പന്തിൽ എട്ട്്), മായങ്ക് അഗർവാൾ (161 പന്തിൽ 75), ചേതേശ്വർ പൂജാര (319 പന്തിൽ 106), വിരാട് കോഹ്ലി (204 പന്തിൽ 82), അജിൻകെ രഹാനെ (76 പന്തിൽ 34), ഋഷഭ് പന്ത് (76 പന്തിൽ 39), രവീന്ദ്ര ജഡേജ (മൂന്ന് പന്തിൽ നാല്) എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി റണ്ണെടുത്തത്. രോഹിത് ശർമ്മ (114 പന്തിൽ 63 ) പുറത്താകാതെ നിന്നു.
ഓസീസിന് വേണ്ടി മിച്ചൽ സ്റ്റാർക്ക് രണ്ടു വിക്കറ്റും, ഹെയസൽ വുഡും ലിയോണും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. കമ്മിൻസ് മൂന്ന് വിക്കറ്റും വീഴ്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group