
ഓരോ വ്യക്തിയുടെയും സാമ്പത്തിക ഭാവിയെ നേരിട്ട് സ്വാധീനിക്കുന്ന ഒരു നിർണായക ഘടകമാണ് ക്രെഡിറ്റ് സ്‌കോർ. ഇത് കുറഞ്ഞാല്‍ ലോണ്‍ കിട്ടാനായി നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ചില അനാവശ്യ പിഴവുകൾ ഒഴിവാക്കിയില്ലെങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍ 100 പോയിന്റ് വരെ കുറയാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഈ വൻ കുറവിന് പ്രധാനമായും മൂന്നു പ്രധാന കാരണങ്ങളാണ് പിന്നിൽ:
- ക്രെഡിറ്റ് കാർഡിന്റെ ഉപയോഗപരിധിയിൽ നിന്ന് കൂടുതലായി ചെലവിടുന്നത്, പ്രത്യേകിച്ച് 30% കടന്ന് പോകുന്നത്, നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ദോഷകരമായി ബാധിക്കും. ഇത് നിങ്ങൾ സാമ്പത്തികമായി സമ്മര്‍ദ്ദത്തിലാണെന്നും, ക്രെഡിറ്റ് സംവിധാനങ്ങളെ അധികമായി ആശ്രയിക്കുന്നുവെന്നും സൂചിപ്പിക്കുന്നു. ഇത് ഭാവിയില്‍ ബാങ്കുകളില്‍ നിന്ന് ലോണുകളും മറ്റ് സാമ്പത്തിക സേവനങ്ങളും ലഭിക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ ഇടയാക്കും.
- ഇഎംഐകള്‍ അടയ്ക്കാനോ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കാനോ വൈകുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ സാരമായി ബാധിക്കും. വെറും 30 ദിവസത്തെ കാലതാമസം പോലും 50 മുതല്‍ 100 പോയിന്റ് വരെ കുറവിന് കാരണമാകും.
- പലരും അറിയാതെ ചെയ്യുന്ന ഒരു തെറ്റാണിത്. ദീര്‍ഘകാലമായി ഉപയോഗിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകളോ മറ്റ് ക്രെഡിറ്റ് അക്കൗണ്ടുകളോ ക്ലോസ് ചെയ്യുന്നത് ക്രെഡിറ്റ് ചരിത്രത്തെ ബാധിക്കും. ഇത് നിങ്ങളുടെ തിരിച്ചടവിന്റെ വിശ്വാസ്യതയെക്കുറിച്ച് ക്രെഡിറ്റ് ബ്യൂറോകള്‍ക്ക് സംശയമുണ്ടാക്കാന്‍ ഇടയാക്കും.