
കോട്ടയം: കുട്ടികള്‍ക്ക് ഇഷ്ടമാകുന്ന ഒരു കിടിലൻ റെസിപ്പി ട്രൈ ചെയ്താലോ? വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ക്രീമി ബ്രഡ് സ്ക്രമ്ബ്ഷസ്.
ആവശ്യമായ ചേരുവകള്‍
ബ്രഡ് – അഞ്ച് എണ്ണം
ചിക്കൻ: 100 ഗ്രാം (എല്ലില്ലാത്ത
ചെറുതായി മുറിച്ചത്)
കാപ്സികം :- 2 ടേബിള്‍ സ്പൂണ്‍ (ചെറുതായി മുറിച്ചത്)
വെളുത്തുള്ളി – നാല് അല്ലി
സോയാസോസ് : ഒരു ടീസ്പൂണ്‍
കാശ്മീരി ചില്ലി പൗഡർ : ഒരു ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : ഒരു ടീസ്പൂണ്‍
പാല്‍ : അരക്കപ്പ്
മൈദ : ഒരു ടീസ്പൂണ്‍
അണ്‍ സാള്‍ട്ടഡ് ബട്ടർ : മൂന്ന് ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി : ആവശ്യത്തിന്
ഒറിഗാനോ : ആവശ്യത്തിന്
ചില്ലി ഫ്ലേക്സ് : ആവശ്യത്തിന്
മോസറല്ല ചീസ് : ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്ന വിധം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രീമി ബ്രഡ് സ്ക്രമ്പ്ഷസ് ഉണ്ടാക്കാൻ ആദ്യം ചെറുതായി കട്ട് ചെയ്ത ചിക്കനിലേക്ക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,സോയാസോസ്, കാശ്മീരി ചില്ലി പൗഡർ, ഉപ്പ് എന്നിവ ചേർത്ത് മിക്സാക്കി ഒരു 15 മിനിറ്റ് മാരിനേറ്റ് ചെയ്തു മാറ്റിവെക്കുക. ശേഷം ബ്രെഡിനെ ചെറിയ ക്യൂബ് രൂപത്തില്‍ കട്ട് ചെയ്യുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ ബട്ടർ ചേർത്ത് കട്ട് ചെയ്ത ബ്രഡും ചേർത്ത് ലൈറ്റ് ബ്രൗണ്‍ കളർ ആവുന്നത് വരെ ടോസ്റ്റ് ചെയ്തെടുക്കാം.
മാരിനേറ്റ് ചെയ്ത ചിക്കൻ ഒരു പാൻ ചൂടാക്കി ഒരു ടേബിള്‍സ്പൂണ്‍ ബട്ടർ ചേർത്ത് തവ ഫ്രൈ ചെയ്തെടുക്കുക. ശേഷം സോസ് ഉണ്ടാക്കി എടുക്കാം. ഒരു സോസ് പാനില്‍ ഒരു ടേബിള്‍സ്പൂണ്‍ ബട്ടർ ചേർത്ത് ചൂടാക്കി ചെറുതായി കൊത്തി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് മൂപ്പിക്കുക.
ശേഷം അതിലേക്ക് ഒരു ടീസ്പൂണ്‍ മൈദ ചേർത്ത് പച്ചമണം മാറുന്ന വരെ ഇളക്കി യോജിപ്പിച്ചശേഷം അരക്കപ്പ് പാല്‍ ഒഴിച്ചു തിളപ്പിക്കാം. തിളച്ചു വരുന്ന സമയം ചെറുതായി കട്ട് ചെയ്ത കാപ്സികം ചേർത്ത് മിക്സ് ആക്കി കുരുമുളക് പൊടി, ഒറിഗാനോ, ചില്ലി ഫ്ലേക്സ്, ആവശ്യത്തിന് ഉപ്പും ചേർക്കുക. അതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ മോസറല്ല ചീസ് ചേർത്ത്, മിക്സ് ആക്കി കൂടുതല്‍ കട്ടിയോ ലൂസോ അല്ലാത്ത സോസ് തയാറാക്കാം. ശേഷം, ഇതെല്ലം സെറ്റ് ചെയ്തെടുക്കാം.
പാൻ അല്ലെങ്കില്‍ ബേക്കിങ് ട്രേയിലേക്ക് നേരത്തേ തയാറാക്കിയ സോസിന്റെ ഒരു കാല്‍ ഭാഗം നിരത്തി സ്പ്രെഡ് ചെയ്തു കൊടുക്കുക. ശേഷം ടോസ്റ്റ് ചെയ്ത ബ്രഡ് മുഴുവനായും നിരത്തുക. അതിന്റെ മുകളിലായി ഫ്രൈ ചെയ്ത ചിക്കന്റെ ഹാഫ് ഭാഗം നിരത്തി ഇടുക. അതിന്റെ മുകളിലായി ബാക്കിയുള്ള സോസ് മുഴുവനായും സ്‌പ്രെഡ് ചെയ്യുക.
അതിനു മുകളിലായി ബാക്കിയുള്ള ചിക്കൻ നിരത്തി ആവശ്യത്തിന് മോസറല്ല ചീസും ഇട്ട് കൊടുക്കുക. ശേഷം മുകളില്‍ ഒന്നോ രണ്ടോ ഒറിഗാനോയും ചില്ലി േഫ്ലക്സ് വിതറി കൊടുത്ത്, ഒരു ലിഡ് വെച്ച് കവർ ചെയ്‌ത് അഞ്ചു മിനിറ്റ് ചെറുതീയില്‍ (ചീസ് മെല്‍റ്റ് ആവുന്നതു വരെ) ബേക്ക് ചെയ്തെടുക്കാം.