
കുട്ടികള്‍കളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒന്നാണ് ബിസ്‌കറ്റുകള്‍. അതില്‍ തന്നെ ഏവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവയാണ് ക്രീം ബിസ്‌കറ്റുകള്‍. എന്നാൽ പരസ്യങ്ങളും ബ്രാന്‍ഡുകളും നോക്കി വലിയ വില കൊടുത്ത് വാങ്ങുന്ന ക്രീം ബിസ്‌കറ്റുകളില്‍ യഥാര്‍ത്ഥത്തില്‍ ക്രീം ഇല്ലെന്ന് പറഞ്ഞാൽ ഞങ്ങൾ വിശ്വസിക്കുമോ?
എന്നാൽ സത്യം ഇതാണ്. മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന ബഹുഭൂരിപക്ഷം ക്രീം ബിസ്‌കറ്റുകളിലും കാണുന്നത് ക്രീം അല്ല ക്രീം ന് പകരം ചേർക്കുന്ന മറ്റൊന്നാണ്. ഇതിനെ )’ക്രം’ എന്നാണ് പറയുക. കുട്ടികള്‍ വാശി പിടിച്ച് പല ക്രീം ബിസ്‌കറ്റുകള്‍ക്ക് വേണ്ടിയും കരയുമ്ബോള്‍ വാങ്ങിക്കൊടുക്കുന്നതിന് മുമ്ബ് രക്ഷിതാക്കള്‍ തിരിച്ചറിയണം ക്രീമും ക്രെമും തമ്മിലുള്ള വ്യത്യാസം.
ബിസ്‌കറ്റ് പാക്കറ്റുകളിലെ അവയുടെ സ്‌പെല്ലിംഗ് ആണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ക്രീം (CREAM) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കില്‍ അത് ക്രീം ബിസ്‌കറ്റ് തന്നെയാണ്. മറിച്ച് ക്രം (CREME) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കില്‍ അത് ക്രീം ബിസ്‌കറ്റ് അല്ല മറിച്ച് ക്രെം ബിസ്‌കറ്റുകളാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രീം എന്നത് പാലിന്റെ ഒരു ഉപ ഉത്പന്നമാണ്. ഇത് പാലിലെ കൊഴുപ്പില്‍ നിന്നാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ക്രെം എന്നത് ഒരിക്കലും പാലില്‍ നിന്ന് ഉണ്ടാക്കുന്നതല്ല. ഇവ വെജിറ്റബിള്‍ ഓയിലില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ഇത് മിക്കവാറും കമ്ബനികള്‍ പാക്കറ്റിന് പുറത്ത് ബിസ്‌കറ്റ് ഉണ്ടാക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ ഏതെല്ലാമെന്ന് രേഖപ്പെടുത്തിയതില്‍ എഴുതിയിട്ടുമുണ്ടാകും. നമ്മൾ ശ്രദ്ധിക്കാത്തത് ആണ് കുഴപ്പം.
ക്രെം ബിസ്‌കറ്റുകളിലെ വെജിറ്റബിള്‍ ഓയില്‍, കളര്‍, ഫ്‌ളേവര്‍ എന്നിവയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാതെ അത് വാങ്ങി കഴിക്കുകയും കുട്ടികള്‍ക്ക് നല്‍കുകയും ചെയ്യുന്നു. എന്നാൽ ഇത് അധികമായാൽ ഗുരുതരമായആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. കൃത്യമായി ക്രീം ചേര്‍ക്കുന്ന കമ്ബനികള്‍ ഇത് പാക്കറ്റില്‍ Cream എന്ന് രേഖപ്പെടുത്തിയിരിക്കും. ഇനി വാങ്ങുമ്പോൾ നോക്കി വാങ്കുമല്ലോ?.



