ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് പറഞ്ഞു വിട്ടു ; ഈ വിരോധത്തിൽ കമ്പനിയിലെ ട്രെയിൻ മോഷ്ടിച്ചു, യുവാവ് പിടിയിൽ

Spread the love

പത്തനംതിട്ട : ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് ഒഴിവാക്കിയ വിരോധത്താല്‍ ക്രെയിൻ മോഷ്ടിച്ച യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റുചെയ്തു.

തോട്ടപ്പുഴശ്ശേരി ചിറയിറമ്ബ് ചൂരപ്പറമ്ബില്‍ വീട്ടില്‍ ബാലസുബ്രഹ്മണ്യം (22) ആണ് പിടിയിലായത്. പത്തനംതിട്ട വെട്ടിപ്പുറം ജങ്ഷനിലുള്ള മൈ ക്രെയിൻ സ്ഥാപനത്തിലെ ടാറ്റാ പിക്കപ്പ് ക്രെയിനാണ് ശനിയാഴ്ച വൈകീട്ട് മോഷ്ടിച്ചത്.

മേലെവെട്ടിപ്രം റോഡ് വക്കിലാണ് പാർക്കുചെയ്തിരുന്നത്. വാഹനത്തിന്റെ ടൂള്‍സ് ഉള്‍പ്പെടെ 14,30,000 രൂപയുടെ നഷ്ടമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാപന ഉടമ റാന്നി കരികുളം മേലെകുറ്റ് ജിതിൻ ജോസിന്റെ പിതാവ് പത്തനംതിട്ട സ്റ്റേഷനില്‍ ഞായറാഴ്ച പരാതി നല്‍കി. തിങ്കഴാഴ്ച പുലർച്ചെ നാലോടെ പുനലൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. വാഹനവും കണ്ടെടുത്തു. കമ്ബനിയില്‍ എട്ടുമാസം മുമ്ബ് ജോലിക്കുനിന്ന ബാലസുബ്രഹ്മണ്യത്തെ, ക്രമക്കേട് നടത്തിയതിന്റെ പേരില്‍ അന്ന് ഒഴിവാക്കിയിരുന്നു. ഇതിലുള്ള വിരോധമാണ് മോഷണകാരണം. പ്രതിയെ കോടതിയില്‍ ഹാജരാക്കി.