play-sharp-fill
പെട്രോൾ പമ്പിലേക്ക് നിയന്ത്രണം വിട്ട് ക്രെയിൻ പാഞ്ഞുകയറി ഒരാൾ മരിച്ചു

പെട്രോൾ പമ്പിലേക്ക് നിയന്ത്രണം വിട്ട് ക്രെയിൻ പാഞ്ഞുകയറി ഒരാൾ മരിച്ചു

 

സ്വന്തം ലേഖകൻ

കൊച്ചി: പെട്രോൾ പമ്പിലേക്ക് നിയന്ത്രണം വിട്ട് ക്രെയിൻ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എറണാകുളം കലൂർ നോർത്ത് പാലത്തിന് സമീപമുള്ള പെട്രോൾ പമ്പിലേക്കാണ് നിയന്ത്രണം വിട്ട മണ്ണുമാന്തി യന്ത്രം ഇടിച്ചുകയറിയത്. അരൂർ സ്വദേശി റിയാസ് ഇബ്രാഹിം (21) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി 10.30നായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ ഒരാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിയാസും സുഹൃത്തും പെട്രോൾ പമ്പിൽ ഇന്ധനം നിറച്ച്കൊണ്ടിരിക്കുമ്പോൾ നിയന്ത്രണം വിട്ട ക്രെയിൻ പമ്പിലേക്ക് ഇടിച്ച് കയറുകയായിരുന്നു.