
കോട്ടയം : ഇല്ലിക്കൽ കല്ലിൽ വിള്ളൽ കണ്ടെത്തിയതായുള്ള ആശങ്കപ്പെടുത്തുന്ന സാഹചര്യത്തിൽ
തുടർനടപടികൾ ഉടനുണ്ടാകും. ദുരന്ത നിവാരണ അതോറിട്ടിയും മൈനിംഗ് ആൻഡ് ജിയോളി ഉദ്യോഗസ്ഥരും പരിശോധന നടത്തിയെങ്കിലും ഗൗരവമായ സമീപനമല്ല സ്വീകരിക്കുന്നതെന്ന ആക്ഷേപമുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറുടേതാണ് അന്തിമ തീരുമാനം.
ഇല്ലിക്കൽക്കല്ലിലെ കുടക്കല്ലുകളിലെ വിള്ളലുകളെപ്പറ്റി നിരന്തരം പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്റലിജൻസ് വിഭാഗം എ.ഡി.ജി.പിയ്ക്ക് റിപ്പോർട്ട് നൽകിയത്. ഒറ്റനോട്ടത്തിൽ കൊടൈക്കനാലിലെ ‘പില്ലർ റോക്കി’നെ ഓർമ്മിപ്പിക്കുന്ന ഇല്ലിക്കൽകല്ല് ചുരുങ്ങിയ കാലംകൊണ്ടാണ് ആരാധക ലക്ഷങ്ങളുടെ മനസിൽ ഇടംപിടിച്ചത്. മഴക്കാലത്ത് ഇല്ലിക്കൽക്കലില്ലേയ്ക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താറുണ്ടെങ്കിലും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ എന്ത് നടപടി സ്വീകരിക്കുമെന്നാണ് അറിയേണ്ടത്.
ടൂറിസം വകുപ്പിന് മികച്ച വരുമാനമാണ് ഇവിടെ നിന്ന് ലഭിക്കുന്നത്.
സംശയമുനയിൽ പാറമടകൾ2,000 അടിക്കുമേൽ ഉയരത്തിലുള്ള കുടക്കല്ലിൽ ഉണ്ടായ വിള്ളലുകൾ മേഖലയിൽ ഏതാനും വർഷങ്ങളായി അനധികൃത പാറമടകളിൽനിന്നുള്ള സ്ഫോടനങ്ങളുടെ ഫലമെന്നാണ് ആരോപണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം വിള്ളൽ കണ്ടെത്തിയ ഭാഗം ഇടിഞ്ഞാലും സഞ്ചാരികൾ പ്രവേശിക്കുന്ന ഭാഗത്തേയ്ക്ക് വീഴില്ലെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നിലപാട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഠനം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.