
കാഞ്ഞിരപ്പളളി: ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയിലും സമീപ പ്രദേശങ്ങളിലും സേവനം ചെയ്യുന്ന പോലീസ് സേനാ അംഗങ്ങൾക്കും സ്പെഷ്യൽ പോലീസ് അംഗങ്ങൾക്കും, സന്നദ്ധപ്രവർത്തകർക്കും, കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ അടിയന്തരഘട്ടങ്ങളിൽ തീർത്ഥാടകരുടെ ആരോഗ്യപരിരക്ഷ സംരക്ഷിക്കുന്നതിനാവശ്യമായ സി.പി.ആർ അടക്കമുള്ള കാര്യങ്ങളിൽ അടിസ്ഥാന പരീശീലനം നൽകി.

കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ശബരിമല ഡ്യൂട്ടിയ്ക്ക് എത്തിയ അഞ്ഞൂറിലധികം പോലീസ് ഉദ്യോഗസ്ഥർക്ക് എരുമേലി ശബരി ഓഡിറ്റോറിയത്തിൽ വെച്ചാണ് പരീശീലനം നൽകിയത്.
ഇരുനൂറിലധികം സ്പെഷ്യൽ പോലീസ് അംഗങ്ങൾക്കും, സന്നദ്ധപ്രവർത്തകർക്കുമായി പൊൻകുന്നത്ത് നടന്ന പരിശീലനക്ലാസ് കാഞ്ഞിരപ്പളളി ഡി.വൈ.എസ്.പി സാജു വർഗീസ് ഉദ്ഘാടനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്പെഷ്യൽ പോലീസ് അംഗങ്ങൾക്കായി നൽകുന്ന യൂണിഫോം ടീ ഷർട്ട്, തൊപ്പി തുടങ്ങിയവ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ ഐ .പി .എസിനു കൈമാറി.
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി നടപ്പിലാക്കാക്കിയിരിക്കുന്ന വില്ലേജ് 360 എന്ന പദ്ധതിയിലൂടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകകളിൽ ഒരു ലക്ഷത്തിലധികം വ്യക്തികൾക്ക് സി.പി.ആർ അടക്കമുള്ള കാര്യങ്ങളിൽ അടിസ്ഥാന പരീശീലനം നൽകിയിട്ടുണ്ട്.


