പാലാ മാർസ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂളിൽ ജീവൻ രക്ഷാ പരിശീലനം ക്ലാസ് സംഘടിപ്പിച്ചു

Spread the love

കോട്ടയം:പാലാ മാർസ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ  സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂളിൽ പ്രത്യേക ജീവൻ രക്ഷാപ്രവർത്തന പരീശീലനം നൽകി.

സ്കൂൾ മാനേജർ അഡ്വ.സിജു കെ ഐസക്ക്‌ പരിപാടി ഉദ്ഘാടനം ചെയ്തു.മെഡിസിറ്റി അസിസ്റ്റന്റ് മാനേജർ അനീഷ് ആനിക്കാട് ആമുഖപ്രസംഗം നടത്തി.

ഡോ. കെലീറ്റ ജോർജ് ആരോഗ്യ ബോധവൽക്കരണ ക്ലാസും നീതു ജോർജ് ജീവൻ രക്ഷാ പരിശീലനവും നൽകി. പ്രിൻസിപ്പാൾ ജയശ്രീ കെ. ബി,വൈസ് പ്രിൻസിപ്പാൾ രഞ്ജിനികെ. ജി, സ്റ്റാഫ് സെക്രട്ടറി ശ്രുതിമോൾ ജോയ് എന്നിവർ പ്രസംഗിച്ചു. പരിശീലനത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിയന്തര ഘട്ടങ്ങളിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിൽ, സിപിആർ എങ്ങനെ നൽകാം തുടങ്ങിയവയിൽ പരിശീലനം നൽകി.സ്കൂളിൽ സംഘടിപ്പിച്ച ജീവൻ രക്ഷാ പരിശീലനത്തിൽ കുട്ടികളും മാതാപിതാക്കളും ജീവനക്കാരും പങ്കാളിയായി.