
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗവർണർ പോകുന്നതിനിടെ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരൻ മദ്യപിച്ചെത്തിയതായി കണ്ടെത്തി. എ ആർ ക്യാമ്പിലെ സിപി ഒ ശരത്താണ് മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയത്.
വന്ദേഭാരതത്തിൽ എത്തിയ ഗവർണർ രാജ്ഭവനിലേക്ക് പോകുന്ന സമയത്ത് റൈഫിൽ ഡ്യൂട്ടിയിലാണ് ശരത്ത് ഉണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ശരത് മദ്യപിച്ച വിവരം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശരത് മദ്യപിച്ചതായി തെളിഞ്ഞു.