video
play-sharp-fill

വനിത സിവില്‍ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കെ സമരം ചെയ്യുന്നവരില്‍ മൂന്ന് പേർക്ക് നിയമനം ; 45 പേര്‍ക്ക് അഡ്വൈസ് മെമോ

വനിത സിവില്‍ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കെ സമരം ചെയ്യുന്നവരില്‍ മൂന്ന് പേർക്ക് നിയമനം ; 45 പേര്‍ക്ക് അഡ്വൈസ് മെമോ

Spread the love

തിരുവനന്തപുരം : വനിത സിവില്‍ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ രണ്ടു ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗാർത്ഥികള്‍ക്ക് അഡ്വൈസ് മെമോ.

45 ഉദ്യോഗാർത്ഥികള്‍ക്കാണ് അഡ്വൈസ് മെമോ ലഭിച്ചത്. സമരം ചെയ്യുന്നവരില്‍ മൂന്ന് പേർക്ക് നിയമനം ലഭിച്ചു.

കേരള പോലീസ് അക്കാദമിയില്‍ വിവിധ കാരണങ്ങളാല്‍ പലരും ഒഴിഞ്ഞ് പോയതും മറ്റ് ജോലികള്‍ക്ക് പോയതുമാണ് ഒഴിവിന് കാരണമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമനം ലഭിക്കാത്തവർ സമരം തുടരും. ഈ മാസം തുടക്കത്തിലാണ് വനിതാ സിവില്‍ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം ആരംഭിച്ചത്. കഴിഞ്ഞ വർഷം ഏപ്രില്‍ 20 നാണ് 964 പേരുള്‍പ്പെട്ട വനിതാ സിവില്‍ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.

റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആകെ നടത്തിയത് 268 നിയമനം മാത്രമാണ്. കഴിഞ്ഞ വർഷം മാത്രം 815 ഉദ്യോഗാർത്ഥികളെയാണ് നിയമിച്ചിട്ടുണ്ടായിരുന്നത്. ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യാൻ പലതവണ ഓഫീസുകളെ സമീപിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ലെന്നാണ് ഉദ്യോഗാർത്ഥികള്‍ ആരോപിക്കുന്നത്.