സി പി എം വിട്ടാൽ കേസ് ഉറപ്പ്: മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ സിപിഎം പൊലീസില്‍ പരാതിനൽകി: പണാപഹരണമാണ് കേസ്: എന്നാല്‍ സിപിഎം തനിക്കാണ് പണം നല്‍കാനുള്ളതെന്ന് മധു മുല്ലശേരി പ്രതികരിച്ചു.

Spread the love

തിരുവനന്തപുരം: സി പി എം വിട്ടാല്‍ താറടിക്കുകയും കളളക്കേസില്‍ കുടുക്കുകയും ചെയ്യുന്ന രീതി തുടര്‍ന്ന് പാര്‍ട്ടി.

ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ സിപിഎം പൊലീസില്‍ പരാതി നല്‍കിയതാണ് ഒടുവിലത്തെ സംഭവം.

സിപിഎം മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ച പണം നല്‍കിയില്ലെന്നതാണ് പരാതി. ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കാണ് പുതിയ മംഗലപുരം ഏരിയാ കമ്മിറ്റി പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നര ലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് പരാതി. എന്നാല്‍ സിപിഎം തനിക്കാണ് പണം നല്‍കാനുള്ളതെന്ന് മധു മുല്ലശേരി വെളിപ്പെടുത്തി.

സി പി എമ്മുമായി അകന്ന മധു മുല്ലശേരി മകന്‍ മിഥുന്‍ മുല്ലശ്ശേരിക്കൊപ്പമാണ് ബിജെപിയില്‍ അംഗമായത്. 42 വര്‍ഷം സി പി എമ്മില്‍ പ്രവര്‍ത്തിച്ച്‌ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, മംഗലപുരം

ഏരിയ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ച മധു മുല്ലശേരി ബി ജെ പിയില്‍ ചേര്‍ന്നത് സി പി എം കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു