play-sharp-fill
തിരുത്താൻ തയാറായാൽ ആരെയും സി പി എമ്മിലെടുക്കും: എം.വി.ഗോവിന്ദൻ

തിരുത്താൻ തയാറായാൽ ആരെയും സി പി എമ്മിലെടുക്കും: എം.വി.ഗോവിന്ദൻ

 

സ്വന്തം ലേഖകൻ
കോന്നി (പത്തനംതിട്ട) തിരു ത്താൻ തയാറായാൽ ആരെയും പാർട്ടിയുടെ ഭാഗമാക്കുമെന്ന് സി പിഎം സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സിപിഎമ്മി ലേക്ക് ആളുകൾ വരുന്നത് പല പാർട്ടികളിൽനിന്നാണ്. പാർട്ടി അംഗത്വം കൊടുക്കുന്നതുവരെ ഒട്ടേറെ നടപടിക്രമങ്ങളുണ്ട്.

ആർഎസ്എസിൻ്റെ തനിസ്വരൂപങ്ങളാണു പാർട്ടിയിലേക്കു വരുന്നത്. അവരെ സംസ്ക‌രിച്ചെടു ക്കണം. അവരെ കമ്യൂണിസ്റ്റുകളാക്കാൻ സമയമെടുക്കും. എസ്എഫ്ഐ, ഡിവൈഎഫ് ഐ പ്രവർത്തകരെ അക്രമിച്ചവരും പാർട്ടിയുടെ ഭാഗമാകുന്നുണ്ടെന്ന്. പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതികളെ ഉൾപ്പെടെ പാർട്ടിയിലേക്കു സ്വീകരിച്ച സംഭവത്തിൽ അദ്ദേഹം പ്രതികരിച്ചു.


തിരുവല്ലയിൽ പീഡനക്കേസ് പ്രതി സി.സി.സജിമോനെ തിരിച്ചെടുത്ത സംഭവത്തിൽ സംഘടനാ നടപടിയുണ്ടായാൽ തിരുത്തി അത്തരക്കാരെ പാർട്ടിയിലേക്കു തിരികെ കൊണ്ടുവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഎസ് സി കോഴ വിവാദ : ത്തിൽ പ്രമോദ്
കോട്ടുളിക്കെതിരായ നടപടി കൃത്യമായ വിവര ത്തിന്റെ അടി സ്ഥാനത്തിലാണെന്നും അതു പാർട്ടിക്കു പുറത്തുപറയേണ്ടതില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ആമയിഴഞ്ചാൻ തോട്ടിലെ മാ ലിന്യ പ്രശ്നത്തിൽ പ്രധാന ഉത്തരവാദിത്തം റെയിൽവേക്കുതന്നെയാണ്. പരസ്‌പരം കലഹിക്കുകയല്ല ഇപ്പോൾ വേണ്ടത്.

കോന്നിയിൽ കെഎസ്കെടിയു
ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോളാണ് ഗോവിന്ദന്റെ പ്രതികരണം.

രാഷ്ട്രീയനേട്ടത്തിനു വേണ്ടി പ്രസ്ഥാനത്തെ കാവിവൽക്കരി ക്കുന്ന നിലപാടാണ് എസ്എൻ ഡിപി നേതൃത്വം സ്വീകരിക്കുന്ന തെന്നും വർണമില്ലാത്ത
എസ്‌എൻഡിപി പ്രസ്ഥാനത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക്

കൊണ്ടുപോവുകയാണെന്നും അദ്ദേഹം വിമർശിച്ചു. എസ്എൻ ഡിപിയുടെ വർഗീയ നിലപാടി നെ ശക്തമായി ചെറുക്കണമെ : ന്നും അദ്ദേഹം പറഞ്ഞു.