പരമ്പരാഗത വോട്ടുകളും ചോർന്നെന്ന് സി പി എം സംസ്ഥാന സമിതിയിൽ വിമർശനം:കീഴ്ഘടകങ്ങളിൽനിന്നു നൽകിയ വോട്ടുകണക്ക് തെറ്റുകയും നേതൃത്വം തെറ്റായ നിഗമനങ്ങളിൽ എത്തിച്ചേരുകയും ചെയ്തത് പരിശോധിക്കാനാണു തീരുമാനം

Spread the love

 

തിരുവനന്തപുരം : പ്രതികരണങ്ങളിൽ ജാശ്രത പുലർത്തണമെന്ന പാർട്ടി രേഖയിലെ നിർദേശം ലംഘിച്ച നേതൃത്വമാണ് വിവാദങ്ങളിലുടെ പാർട്ടിയെയും സർക്കാരിനെയും കുഴപ്പത്തി ലാക്കിയതെന്നു സിപിഎം സംസ്‌ഥാന കമ്മിറ്റി യിൽ വിമർശനം .

മുഖ്യമന്ത്രി മുതൽ എസ്.എ ഫ്.ഐ സംസ്‌ഥാന സെക്രട്ടറി പി.എം.ആർഷോ വരെ ഉള്ളവർക്കെതിരെ യോഗത്തിൽ വിമർശ നം ഉയർന്നു. മുഖ്യമന്ത്രി എം.വി.ഗോവിന്ദൻ, എ.കെ.ബാലൻ എന്നിവരുടെ നാവു പിഴകൾ വി മർശനവിധേയമായി. യോഗങ്ങളിൽ പ്രസംഗി ക്കുമ്പോഴും മാധ്യമങ്ങളോടു പ്രതികരിക്കുമ്പോഴും സൂക്ഷിച്ചിരുന്നെങ്കിൽ ഇത്രയും കുഴപ്പങ്ങ
ളിൽ പാർട്ടി പെടില്ലായിരുന്നുവെ ന്ന അഭിപ്രായം പലരും പങ്കുവച്ചു.

മുഖ്യമന്ത്രിക്കൊപ്പം എൽഡി എഫ് കൺവീനർ ഇ.പി.ജയരാജനെതിരെയും കടുത്ത വിമർശനങ്ങൾ ഉണ്ടായി. ബിജെപി നേതാവ് പ്രകാൾ ജാവഡേക്കറുമായി നടത്തിയ സ്വകാര്യ കൂടിക്കാ ഴ്‌ച സംബന്ധിച്ച് അദ്ദേഹം വിശദീകരിക്കണമെ ന്ന് പി.ജയരാജൻ അടക്കമുള്ളവർ ആവശ്യം ഉന്നയിച്ചു. ഇ.പിയുടെ പല അവിശുദ്ധ കൂട്ടുകെട്ടുകളും പാർട്ടിയെയും മുന്നണിയെയും പ്രതി രോധത്തിലാക്കുന്നതാണെന്ന വിമർശനവുമുയർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപിയുടെ ഭാര്യയ്ക്കുംമകനും പങ്കാളിത്തതമുള്ള കണ്ണൂരിലെ റിസോർട്ടുമായി ബന്ധ പ്പെട്ട് നേരത്തേ സംസ്‌ഥാന കമ്മിറ്റിയിൽ ആരോപണം ഉന്നയിച്ചത് പിജയരാജനായിരുന്നു.

എസ്എഫ്‌ഐയെ നിയന്ത്രിച്ചേ തീരുവെന്ന ആവശ്യം യോഗത്തിൽ ശക്തമായി .പി.എം ആർഷോയുടെ നേത്യത്വത്തിൽ സംഘടന കാ ട്ടിക്കൂട്ടിയത് ഇടതുപക്ഷത്തെ ദോഷകരമായി ബാധിച്ചെന്ന വിമർശനമാണുണ്ടായത്

എങ്ങനെ തോറ്റു എന്നതു മാത്രമല്ല, വോട്ടെ ടുപ്പിനു ശേഷവും ആ കനത്ത തോൽവി മനസ്സിലാക്കാൻ കഴിയാതെ പോയതും അന്വേഷിക്കാനാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. പരമ്പരാഗത വോട്ടുകളിലടക്കമുള്ള ചോർച്ച വ്യക്തമായതിനാൽ കമ്മിഷനെ വച്ച് അന്വേഷിക്കില്ല.

കീഴ്ഘടകങ്ങളിൽനിന്നു നൽകിയ വോ ട്ടുകണക്ക് തെറ്റുകയും നേതൃത്വം തെറ്റായ നിഗമനങ്ങളിൽ എത്തിച്ചേരുകയും ചെയ്തത് പരിശോധിക്കാനാണു തീരുമാനം .ബുത്തുതലം വരെ ഇതിനായി യോഗം ചേരും.

മേഖലാ യോ ഗങ്ങളും ബൂത്തുതല പരിശോധനയും 15 അകം പൂർത്തിയാക്കണം. തുടർന്ന് സർക്കാരിന്റെ പ്രവർത്തനത്തിനടക്കം മാർഗരേഖ തയ്യാറാക്കാൻ 17, 18 തീയതികളിൽ സംസ്‌ഥാന കമ്മിറ്റി വീണ്ടും ചേരും കേന്ദ്ര കമ്മിറ്റി നിർദേശ ങ്ങൾ കൂടി ഉൾപ്പെടുത്തിയാകും മാർഗരേഖയ്ക്കു രൂപം നൽകുക. സംസ്‌ഥാനതല നേതൃ യോഗത്തിലെ വിലയിരുത്തലുകൾ റിപ്പോർട്ട് ചെയ്യാനായി ജില്ലാതല നേത്യയോഗങ്ങൾ ഇന്നലെ ആരംഭിച്ചു.