
പേരാമ്പ്ര: പേരാമ്പ്രയിൽ സി.പി.എം പ്രവർത്തകന് നേരെ ക്രൂരമായ ആക്രമണം. മുതുവണ്ണാച്ച സ്വദേശി ദിനേശന് (49) ആണ് വെട്ടേറ്റത്. തലയ്ക്കും കൈകൾക്കും ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി കുറ്റ്യാടിയിലെ കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മുതുവണ്ണാച്ചയിൽ വെച്ചായിരുന്നു ആക്രമണം. ബൈക്കിലെത്തിയ മൂന്നംഗ സംഘം ദിനേശനെ തടഞ്ഞുനിർത്തി ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
തലയ്ക്കും കൈകൾക്കും ആഴത്തിലുള്ള മുറിവുകളുണ്ട്. നേരത്തെ പ്രദേശത്തുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ദിനേശൻ ഉൾപ്പെട്ടിരുന്നതായി വിവരമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്ന് പൊലിസ് പരിശോധിച്ചു വരികയാണ്. സംഭവത്തിൽ പേരാമ്പ്ര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് കൂടുതൽ സംഘർഷ സാധ്യത ഒഴിവാക്കാൻ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്



