
കൊച്ചി: കോണ്‍ഗ്രസുകാരെ കാണുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ കണ്ണടച്ച് നടക്കേണ്ടതുണ്ടോ എന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍.
കോണ്‍ഗ്രസ് വേദിയിലായാലും തനിക്ക് അഭിപ്രായം പറയുന്നതിന്
തടസമൊന്നുമില്ലെന്നും പ്രസംഗിക്കാന്‍ വരുന്നവരെയൊക്കെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ആരെങ്കിലും നോക്കുമോ എന്നും ജി സുധാകരന്‍ ചോദിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ കമ്മ്യൂണിസ്റ്റുകാരെ മാത്രമേ കാണൂ, കോണ്‍ഗ്രസുകാരെ കാണുമ്പോള്‍ കണ്ണടയ്ക്കണം, വഴിയില്‍ വീണാലും കുഴപ്പമില്ല.
കണ്ണടയ്ക്കണം എന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ വ്യത്യസ്ത ആശയങ്ങള്‍ തമ്മിലുളള അനുരഞ്ജനം എവിടെയാണെന്ന് ജി സുധാകരന്‍ ചോദിച്ചു. ഒരു വീട്ടില്‍ തന്നെ പല പാര്‍ട്ടിക്കാര്‍ കാണുമെന്നും അവര്‍ പരസ്പരം മിണ്ടാതിരിക്കുന്നത് നടക്കുന്ന കാര്യമല്ല. അങ്ങനെ നടക്കാനും പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെപിസിസി സാംസ്‌കാരിക വേദിയില്‍ ‘സംസ്‌കാരവും രാഷ്ട്രീയവും ഇന്ന് നാളെ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.