video
play-sharp-fill

ലോക്കൽ സെക്രട്ടറിമാർ തമ്മിൽ പോര് പോലീസ് സ്റ്റേഷൻ വരെയെത്തി: സംഭവം നീണ്ടൂർ സി പി എമ്മിൽ.

ലോക്കൽ സെക്രട്ടറിമാർ തമ്മിൽ പോര് പോലീസ് സ്റ്റേഷൻ വരെയെത്തി: സംഭവം നീണ്ടൂർ സി പി എമ്മിൽ.

Spread the love

 

സ്വന്തം ലേഖകൻ
നീണ്ടൂർ :സിപിഎമ്മിലെ രണ്ട് ലോക്കൽ സെക്രട്ടറിമാർ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം ഒടുവിൽ പാർട്ടിക്ക് തലവേദനയായി മാറി. നിലവിലുള്ള സെക്രട്ടറിക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു പ്രചരിച്ച നോട്ടീസ് ആണ് ഇപ്പോൾ വലിയ ചർച്ചയാവുന്നത്. നീണ്ടൂർ ലോക്കൽ സെക്രട്ടറി എം എസ് ഷാജിക്കെതിരെ മുൻ ലോക്കൽ സെക്രട്ടറി വി. കെ കുര്യാക്കോസ് ആണ് നോട്ടീസ് പ്രചരിപ്പിച്ചത്.

സംഭവത്തിൽ ആരോപണ വിധേയനായ ഷാജി മുൻ സെക്രട്ടറി വി.കെ കുര്യാക്കോസിനെതിരെ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ നടക്കവേ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനം വഹിക്കുന്ന തന്നെ വ്യക്തിഹത്യ ചെയ്തെന്നും പാർട്ടിയെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിച്ചെന്നുമാണ് ഷാജി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് പരാതി നൽകിയെന്നാണ് വിവരം .

ഇതേ തുടർന്ന് പോലീസ് ഇന്നലെ ഷാജിയെയും വി. കെ കുര്യാക്കോസിനെയും വിളിച്ചുവരുത്തി രണ്ടുപേരുടെയും മൊഴി രേഖപ്പെടുത്തി . പോലീസിന് നേരിട്ട് കേസ് എടുക്കാൻ കഴിയില്ലെന്ന് ആണ് നിയമോപദേശം ലഭിച്ചത്. പരാതിക്കാരൻ കോടതിയിൽ സ്വകാര്യ അന്യായം കൊടുക്കാനും ശ്രമാ നടക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതിർന്ന നേതാവായ കുര്യാക്കോസ് പാർട്ടിയിലെ പ്രാദേശിക നേതൃത്വവുമായി തർക്കത്തെ തുടർന്ന് പാർട്ടി അംഗത്വം പുതുക്കിയിരുന്നില്ല. ഈ വിഷയത്തിൽ ഇനി ചർച്ചകൾക്കുള്ള സാധ്യതകൾ ഇല്ല എന്നതിനാലാണ് പാർട്ടി നിയമ നടപടികളിലേക്ക് കടന്നത് . കഴിഞ്ഞ ആഴ്ചയാണ് ലോക്കൽ സെക്രട്ടറിക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച നോട്ടീസ് വ്യാപകമായി പ്രചരിച്ചത്