ദേശീയ പാർട്ടി പദവി സിപിഎം നിലനിർത്തും: 2033 വരെ ഭീഷണിയില്ല: ബംഗാ ളിൽ 2026 ൽ സംസ്‌ഥാന പദവി നഷ്ടമാകുന്ന സാഹചര്യമാണ്.
തിരുവനന്തപുരം: രാജസ്ഥാനിൽ മത്സരിച്ച ലോക്സഭാ സ്ഥാനാർത്ഥി ജയിച്ചതോടെ സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവിക്ക് 2033 വരെ ഭീഷണിയില്ല.
കേരളം, ബംഗാൾ, തമിഴ്‌നാട്, ത്രിപുര എന്നീ 4 സംസ്‌ഥാന ങ്ങളിൽ സിപിഎമ്മിനു സംസ്‌ഥാന പാർട്ടി പദവിയുള്ളതു കൊണ്ടാണു നിലവിൽ ദേശീയ പാർട്ടിയായി തുടരുന്നത്.
ബംഗാ ളിൽ 2026 ൽ സംസ്‌ഥാന പദവി നഷ്ടമാകുന്ന സാഹചര്യമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സീക്കറിലെ ജയത്തോടെ സിപിഎമ്മിനു രാജസ്ഥാനിൽ കൂടി സംസ്ഥാന പദവി ലഭിക്കും.
ബംഗാളിൽ പദവി നഷ്ടമായാലും രാജസ്‌ഥാനിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നാലിടത്ത് സംസ്‌ഥാന പാർട്ടിയായി തുടരാം.
തമിഴ്‌നാട്ടിൽ നിന്ന് 2 സീറ്റിൽ ജയിച്ചതിനാൽ അവിടെ സംസ്‌ഥാന പാർട്ടിയായി തുടരാം. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഭേദപ്പെട്ട പ്രകടനത്തിന്റെ അടി സ്ഥാനത്തിൽ ത്രിപുരയിൽ സംസ്‌ഥാന പാർട്ടി പദവിയുണ്ട്
Third Eye News Live
0