നിര്‍ണായക സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന്; ജി സുധാകരന്റെ നിലപാടുകള്‍ ചര്‍ച്ചയാകും

Spread the love

തിരുവനന്തപുരം: സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. സ്ഥാനാർത്ഥി നിർണയ ചർച്ചകളും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് പ്രധാന അജണ്ട.

video
play-sharp-fill

സെക്രട്ടറിയേറ്റില്‍ ധാരണയായ സ്ഥാനാർത്ഥി പട്ടിക സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച്‌ അംഗീകാരം നേടും. കെ കെ ശൈലജയുടെയും പി കെ ശ്യാമളയുടെയും അടക്കം സ്ഥാന‍ാർത്ഥിത്വത്തില്‍ വിയോജിപ്പുകള്‍ ഉയരാനുള്ള സാധ്യത നേതൃത്വം മുന്നില്‍ക്കണ്ടിട്ടുണ്ട്. ജി സുധാകരന്റെ നിലപാടുകളും ചർച്ചയാകും. പാലക്കാട് സിപിഎം വിതരുടെ കണ്‍വെൻഷനും ഇന്ന് നടക്കും.

 

പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച്‌ സിപിഎം വിടാൻ മുതിർന്ന നേതാവ് ജി സുധാകരൻ ഒരുങ്ങി നില്‍ക്കെയാണ് സിപിഎം സംസ്ഥാന സമിതി യോഗം ചേരുന്നത്. സ്ഥാനാർഥിനിർണയ ചർച്ചകള്‍ക്കും മറ്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് പ്രധാന അജണ്ടയെങ്കിലും ജി സുധാകരൻ ഉയർത്തുന്ന വിയോജിപ്പുകള്‍ സംസ്ഥാന സമിതിയില്‍ ചർച്ചയ്ക്ക് വന്നേക്കും. കണ്ണൂരും പാലക്കാടും ആലപ്പുഴയും ഉള്‍പ്പെടെ പല ജില്ലകളിലും ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശങ്ങളില്‍ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തിരുത്തല്‍ വരുത്തിയിരുന്നു. പേരാവൂരില്‍ കെ കെ ശൈലജയുടെയും തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെയും ഉള്‍പ്പെടെ തീരുമാനങ്ങള്‍ക്ക് സംസ്ഥാന സമിതിയില്‍ വിയോജിപ്പുകള്‍ ഉയരാനുള്ള സാധ്യത സംസ്ഥാന നേതൃത്വം കാണുന്നുണ്ട്. പാർട്ടി ജനറല്‍ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സമിതിയില്‍ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group