video
play-sharp-fill

Wednesday, May 21, 2025
HomeLocalKottayamസി പിഎം കോട്ടയം ജില്ലാ സമ്മേളനം പാമ്പാടിയിൽ ജനുവരി 2,3,4,5 തീയതികളിൽ: ജനുവരി 3ന് ആരംഭിക്കുന്ന...

സി പിഎം കോട്ടയം ജില്ലാ സമ്മേളനം പാമ്പാടിയിൽ ജനുവരി 2,3,4,5 തീയതികളിൽ: ജനുവരി 3ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി .എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും: ജനുവരി 5ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Spread the love

കോട്ടയം:കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായുള്ള കോട്ടയം ജില്ലാ സമ്മേളനം 2025 ജനുവരി 2,3,4,5 തീയതികളിൽ പാമ്പാടിയിൽ സ.കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (പാമ്പാടി കത്തിൽ ഓഡിറ്റോറിയം) നടത്തും.

ജില്ലയിലെ മുഴുവൻ ബ്രാഞ്ച്, ലോക്കൽ, ഏരിയാ സമ്മേളനങ്ങൾ പൂർത്തിയാക്കി ജില്ലാ സമ്മേളനത്തിൻ്റെ പടിവാതിൽക്കൽ എത്തിയിരിക്കുകയാണന്ന് ജില്ലാ സെക്രട്ടറി എ.വി. റസൽ പത്ര സമ്മേളനത്തിൽ പറഞ്ഞു.

ഒട്ടനവധി കലാസാംസ്‌കാരിക കായിക പരിപാടികൾ അനുബന്ധമായി സംഘടിപ്പിച്ചുകൊണ്ടാണ് ഇത്തവണയും ജില്ലാ സമ്മേളനം നടത്തുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1761 ബ്രാഞ്ച് സമ്മേളനങ്ങളും, 124 ലോക്കൽ സമ്മേളനങ്ങളും, 12 ഏരിയാ സമ്മേളനങ്ങളും പൂർത്തീകരിച്ചാണ് ജില്ലാ സമ്മേളനത്തിലേക്ക് കടക്കുന്നത്. 28,284 പാർട്ടി അംഗങ്ങളാണ് ജില്ലയിലുള്ളത്.

102 വനിതാ ബ്രാഞ്ച് സെക്രട്ടറിമാരെയും, 2 വനിതാ ലോക്കൽ സെക്രട്ടറിമാരേയും ഈ സമ്മേളന കാലയളവിൽ തെരഞ്ഞെടുത്തിട്ടുണ്ട്. രാഷ്ട്രീയവും . സംഘടനാപരമായും ഏറെ മുന്നേറ്റമുണ്ടാക്കിയ കാലയളവാണിത്.

ഈ സമ്മേളന കാലയളവിൽ തന്നെയാണ് കൂട്ടിക്കൽ ദുരന്ത ബാധിതർക്ക് 25 വീടുകൾ നിർമ്മിച്ച് നൽകാനായതും. ഇത് തികച്ചും അഭിമാനകരമായ ഒരു പ്രവർത്തനമായിരുന്നു,

2025 ജനുവരി 3ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനംസിപിഐഎം സംസ്ഥാന സെക്രട്ടറി .എം.വി.ഗോവിന്ദൻഉദ്ഘാടനം ചെയ്യും കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഡോ ടി. എം.തോമസ് ഐസക്ക്, കെ.കെ. ഷൈലജ ടീച്ചർ. ഏ.കെ.ബാലൻ, കെ. രാധാകൃഷ്ണൻ, സി.എസ്. സുജാത, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്‌ണൻ. വി.എൻ. വാസവൻ, കെ.കെ.ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, പി.കെ. ബിജു എന്നിവർ പങ്കെടുക്കും.

ജനുവരി 5ന് ചുവപ്പ് സേനാ മാർച്ചും പ്രകടനവും നടക്കും. തുടർന്ന് സീതാറാം യച്ചൂരി നഗറിൽ (പാമ്പാടി കമ്മ്യൂണി ഹാൾ മൈതാനം) നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പാർട്ടിയുടെ മറ്റ് നേതാക്കളും സംസാരിക്കും.

ദീപശിഖ, പതാക-കൊടിമര-ബാനർ ജാഥകൾ, സെമിനാറുകൾ, കലാ സാഹിത്യ മത്സ രങ്ങൾ, സാംസ്ക്കാരിക സമ്മേളനം, കലാപരിപാടികൾ, തുടങ്ങി നിരവധി അനുബന്ധ പരിപാടികളോടെയാണ് ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നത്.
അഡ്വ കെ. അനിൽകുമാർ, കെ.എം.രാധാകൃഷ്ണൻ, സുഭാഷ് പി. വർഗീസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments