video

00:00

സിപിഎമ്മിൽ മദ്യപിക്കുന്ന ആരുമില്ലന്ന് എം.വി.ഗോവിന്ദൻ: ഉണ്ടെങ്കിൽ ഒരാളെയെങ്കിലും പുറത്താക്കാമോ എന്ന് കോൺഗ്രസ് നേതാവ് വി.ടി.ബൽറാമിന്റെ വെല്ലുവിളി: 6 മാസത്തെ സമയം തരാമെന്നും ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.

സിപിഎമ്മിൽ മദ്യപിക്കുന്ന ആരുമില്ലന്ന് എം.വി.ഗോവിന്ദൻ: ഉണ്ടെങ്കിൽ ഒരാളെയെങ്കിലും പുറത്താക്കാമോ എന്ന് കോൺഗ്രസ് നേതാവ് വി.ടി.ബൽറാമിന്റെ വെല്ലുവിളി: 6 മാസത്തെ സമയം തരാമെന്നും ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.

Spread the love

തിരുവനന്തപുരം: മദ്യപിക്കുന്നവരെ പാർട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രഖ്യാപനത്തെ വെല്ലുവിളിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം.

എല്ലാവരേയും ഒന്നും വേണ്ട, ഈ കാരണത്താല്‍ ഒരാളെയെങ്കിലും പാർട്ടിയില്‍ നിന്ന് പുറത്താക്കി കാണിക്കാൻ മിസ്റ്റർ എം വി ഗോവിന്ദന് സാധിക്കുമോ? ആറ് മാസം സമയം തരാം… എന്നായിരുന്നു വി ടി ബല്‍റാമിന്റെ വെല്ലുവിളി.

രാഷ്ട്രീയ നേതാക്കളുടെ ഇത്തരം പരിഹാസ്യമായ അവകാശ വാദങ്ങളും നാട്യങ്ങളുമാണ് പുതു തലമുറ നിങ്ങളെയാകെ പുച്ഛിക്കുന്ന അവസ്ഥ ഇവിടെ ഉണ്ടാക്കുന്നതെന്ന് വിടി ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബല്‍റാമിന്റെ വെല്ലുവിളി. നേരത്തെ താനുള്‍പെടുന്ന കമ്യൂണിസ്റ്റുകാർ മദ്യപിക്കാറില്ലെന്നു എംവി ഗോവിന്ദൻ പരസ്യപ്രസ്താവന നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങനെയായിരുന്നു എംവി ഗോവിന്ദന്റെ പ്രസ്താവന. “തങ്ങളാരും ഒരു തുള്ളിപോലും ഇതുവരെ കഴിച്ചിട്ടില്ല. ബാലസംഘത്തിലൂടെയും വിദ്യാർഥി പ്രസ്ഥാനത്തിലൂടേയും യുവജന പ്രസ്ഥാനത്തിലൂടേയും വരുമ്പോള്‍ ആദ്യത്തെ പ്രതിജ്ഞ വ്യക്തി ജീവിതത്തില്‍ ഇതുപോലുള്ള

മുഴുവൻ കാര്യങ്ങളും ഒഴിവാക്കുമെന്നാണ്. നവോത്ഥാന പ്രസ്ഥാനത്തിന്റേയും ദേശീയ പ്രസ്ഥാനത്തിന്റേയും അതിന്റെ തുടർച്ചയായി വന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും മൂല്യങ്ങള്‍ ചേർത്തുകൊണ്ടാണ് തങ്ങളെല്ലാം പ്രവർത്തിക്കുന്നത്.

അഭിമാനത്തോടെയാണ് താനിത് ലോകത്തോട് പറയുന്നത്. അങ്ങനെയുള്ള ലക്ഷക്കണക്കിന് കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർമാരുള്ള നാടാണ് കേരളം. അപ്പോള്‍ മദ്യപാനത്തെ ശക്തിയായി എതിർക്കുക. സംഘടനാപരമായ പ്രശ്‌നമാക്കി നടപടിയെടുത്ത് പുറത്താക്കുക. അല്ലെങ്കില്‍ ഒഴിവാക്കുകയോ തിരുത്തിക്കുകയോ ചെയ്യുക. ആ നിലപാട് ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇനിയും സ്വീകരിക്കും”.