
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി പരിഹരിക്കാൻ സമര പരമ്പരകളും ഗൃഹസന്ദർശനങ്ങളും ആരംഭിക്കാൻ സി.പി.എം.
ജനുവരി 15 മുതല്‍ 22 വരെ ഒരാഴ്ച സംസ്ഥാനത്തെ എല്ലാ വാർഡുകളിലെയും ഗൃഹസന്ദർശനത്തില്‍ രാഷ്ട്രീയ വിശദീകരണം നല്‍കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു.
കേന്ദ്ര സർക്കാർ സാമ്ബത്തിക ഉപരോധം നടപ്പിലാക്കുകയാണെന്ന് ആരോപിച്ച് ജനുവരി 12ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സത്യാഗ്രഹ സമരം നടത്തും.
ജനുവരി അഞ്ചിന് സംസ്ഥാനത്തെ 23,000 വാർഡുകളില്‍ തൊഴിലുറപ്പ് പദ്ധതി സംരക്ഷണ അസംബ്ലി സംഘടിപ്പിക്കും. കേന്ദ്രസർക്കാരിനെതിരെയുള്ള കുറ്റപത്രം തയ്യാറാക്കി അവതരിപ്പിക്കും. ജനുവരി 15ന് ലോക്ഭവനിലേക്ക് പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന മാർച്ച് നടത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റ് ജില്ലകളില്‍ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കാകും മാർച്ച്. ഓരോ വാർഡിലും കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നുമുതല്‍ 15 വരെ മൂന്ന് വാഹന പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു.




