
കോട്ടയം: കോട്ടയം കലക്ടറേറ്റിൽ എൻ ഡി എഫ് ഘടകകക്ഷികളുടെ സർവീസ് സംഘടനകൾ തമ്മിൽ കടുത്ത പേര്.സർക്കാർ ജീവനക്കാർ നടത്തിയ ഉപരോധത്തെത്തുടർന്ന് എൻജിഒ യൂണിയൻ- ജോയിന്റ് കൗൺസിൽ പോര് ഏതാണ്ട് മൂർച്ഛിക്കുകയാണ്.. രണ്ട് സർവീസ് സംഘടനകൾ തമ്മിലുള്ള സമരം ഇവർക്ക് നേതൃത്വം
നൽകുന്ന രാഷ്ട്രീയ പാർട്ടികളായ സിപിഎമ്മിന്റെയും സിപിഐയുടെയും ജില്ലാ നേതൃത്വത്തിലും അസ്വാരസ്യം ഉണ്ടാക്കിയിട്ടുണ്ട്.
റവന്യൂ വകുപ്പിലെ സ്ഥലംമാറ്റ ഉത്തരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എൻജിഒ യൂണിയൻ നടത്തിയ എഡിഎം ഓഫിസ് ഉപരോധത്തിൽ മന്ത്രി വി. എൻ.വാസവന്റെ മകൾ ഗ്രീഷ്മയും ബന്ദിയാക്കപ്പെട്ടു.
വനിതാ ജീവനക്കാരെ ഉൾപ്പെടെ തടഞ്ഞ് സമരം നടത്തിയതിൽ പ്രതിഷേധിച്ച് ജോയിന്റ് കൗൺസിൽ ഇന്നു കലക്ടറേറ്റ്
മാർച്ചും സമ്മേളനവും നടത്തും. ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ പി.എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഡീഷണൽ മജിസ്ട്രേട്ടിൻ്റെ ഓഫിസും പ്രധാന ഹാളുമാണ് യൂണിയൻ പ്രവർത്തകർ ഉപരോധിച്ചത്. വില്ലേജ് ഓഫിസർമാരുടെ സ്ഥലംമാറ്റമാണ് പ്രകോപന കാരണം. സ്ഥലംമാറ്റ ഉത്തരവ് പിൻവലിച്ചതിനു ശേഷമാണ് സമരക്കാർ പിരിഞ്ഞത്.
എഡിഎമ്മിൻ്റെ ഓഫിസിൽ മാത്രം 8 വനിതാ ജീവനക്കാർ ഉണ്ട്. തൊട്ടടുത്തുള്ള റവന്യൂ ഓഫിസുകളിൽ 80 ജീവനക്കാരും. മന്ത്രി വി.എൻ. വാസവന്റെ മകൾ ഗ്രീഷ്മ ഉൾപ്പെടെയുള്ളവർ ഈ ഓഫിസിലാണ് ജോലി നോക്കുന്നത്. വൈകിട്ട് ഓഫിസ് സമയം കഴിഞ്ഞിട്ടും ഇവരെ ഓഫിസിനു പുറത്തുപോകാൻ അനുവദിച്ചില്ലെന്നാണ് ആരോപണം.
ടിവി പുരം, കടുത്തുരുത്തി വി
ല്ലേജ് ഓഫിസുകളിലെ ഒഴിവ് നികത്തുന്നതുമായി ബന്ധപ്പെട്ട് 4 വില്ലേജ് ഓഫിസർമാരെ മാറ്റിയിരുന്നു.
ഇതിൽ, വടയാർ വില്ലേജ് ഓഫിസർ മോളി ഡാനിയലിനെ ടിവി പുരത്തേക്കു മാറ്റിയ ഉത്തരവ് പിൻവലിക്കണമെന്നായിരുന്നു സമരം ചെയ്ത എൻജിഒ യൂണിയന്റെ ആവശ്യം. എന്നാൽ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്. റവന്യൂ വകുപ്പിൽ 7 ജീവനക്കാരെ മാറ്റിയിരുന്നു.
ഉത്തരവ് തിരുത്താൻ കലക്ടർ നിർദേശി ച്ചിട്ടും എഡിഎം തയാറായില്ല. ഉത്തരവ് പിൻവലിച്ചതോടെ സമരം അവസാനിപ്പിച്ചുവെന്ന്
എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി,
കെ.ആർ.അനിൽ കുമാർ പറഞ്ഞു.
പരിഷ്‌കൃത സമൂ ഹത്തിനു ചേരാത്ത സമരമാണ് കലക്ടറേറ്റിൽ നടന്നത്. പൊലീ സും അധികാരികളും കൂട്ടുനിന്നു. വനിതാ ജീവനക്കാരെ ഉൾപ്പെടെ ഇത്രയും മണിക്കൂർ തടഞ്ഞുവച്ചതിനു സമരക്കാർക്ക് എതിരെ കേസെടുക്കണം. ആൾക്കൂട്ടം, നിയമം കൈയിലെടുക്കുന്നതു ശരിയല്ലന്ന് ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി,
ടി.എൻ. ജയപ്രകാശ് പറഞ്ഞു