
കഴിഞ്ഞ ദിവസം ആകാശിനെ ജാമ്യത്തിലിറക്കാന്‍ കോടതിയിലെത്തി; ഇന്ന് മകനെ തള്ളിപ്പറയുന്ന സിപിഎം യോഗത്തില്‍ ആകാശ് തില്ലങ്കേരിയുടെ അച്ഛനും; വെല്ലുവിളിച്ച് ലോക്കല്‍ സെക്രട്ടറി…!
സ്വന്തം ലേഖിക
കണ്ണൂര്‍: ആകാശ് തില്ലങ്കേരിയെ തള്ളിപ്പറയുന്ന സിപിഎം പൊതുയോഗത്തില്‍ പങ്കെടുത്ത് ആകാശിന്റെ അച്ഛന്‍ വഞ്ഞേരി രവി.
ഇദ്ദേഹം തന്നെയാണ് കഴിഞ്ഞ ദിവസം ആകാശിനെ ജാമ്യത്തിലിറക്കാന്‍ കോടതിയിലെത്തിയത്. പാര്‍ട്ടി വഞ്ഞേരി ബ്രാഞ്ച് കമ്മിറ്റിയംഗമാണ് രവി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുയോഗത്തില്‍ വെച്ച് ആകാശിനെ വെല്ലുവിളിച്ച് കൊണ്ടാണ് ലോക്കല്‍ സെക്രട്ടറി ഷാജി തില്ലങ്കേരി സംസാരിച്ചത്.
തില്ലങ്കേരിക്ക് പുറത്ത് പാര്‍ട്ടി ആഹ്വാനം ചെയ്ത എന്തെങ്കിലും ഉണ്ടെങ്കില്‍ ആകാശ് പറയണമെന്ന് ഷാജി പറഞ്ഞു. അങ്ങനെയുണ്ടെങ്കില്‍ ആകാശിനോട് അല്ല നാട്ടുകാരോട് പാര്‍ട്ടി മാപ്പ് ചോദിക്കും.
ഷാജറിനെ കൊണ്ട് ട്രോഫി കൊടുപ്പിച്ചത് ആകാശിന്റെ ബുദ്ധിയാണ്. ക്വട്ടേഷന്റെ ഭാഗമാണ് ഷാജറും എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍. സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് ആകാശ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്ന് അനാവശ്യമായി കുഴപ്പങ്ങളുണ്ടാക്കുകയാണ് ആകാശ് തില്ലങ്കേരി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ പോലും പാര്‍ട്ടിക്ക് വേണ്ടി ആകാശ് പ്രവര്‍ത്തിച്ചിട്ടില്ല. പല സന്ദര്‍ഭങ്ങളിലും പാര്‍ട്ടി ആകാശിനെ ഉപദേശിച്ചതാണെന്നും ഷാജി പറഞ്ഞു.