play-sharp-fill
‘കൊല്ലാന്‍ ഞങ്ങള്‍ തയ്യാറായാല്‍  ആര്‍എസ്എസിന്‍റെ തറവാട്ടില്‍ ആണായിട്ട് ആരും ബാക്കിയുണ്ടാവില്ല’ ’; ഹരിദാസിന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടയിൽ പ്രകോപന മുദ്രാവാക്യം മുഴക്കി സിപിഎം

‘കൊല്ലാന്‍ ഞങ്ങള്‍ തയ്യാറായാല്‍ ആര്‍എസ്എസിന്‍റെ തറവാട്ടില്‍ ആണായിട്ട് ആരും ബാക്കിയുണ്ടാവില്ല’ ’; ഹരിദാസിന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടയിൽ പ്രകോപന മുദ്രാവാക്യം മുഴക്കി സിപിഎം

സ്വന്തം ലേഖകൻ

കണ്ണൂര്‍: കൊല്ലാന്‍ ഞങ്ങള്‍ തയ്യാറായാല്‍ ആര്‍എസ്എസില്‍ ആരും ബാക്കിയുണ്ടാവില്ല. സിപിഎം പ്രവർത്തകൻ ഹരിദാസിന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടയിലും സംസ്കാര ചടങ്ങിലും പ്രകോപന മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ.

ഹരിദാസിന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുന്നോലിൽ എത്തിയതിനിടെയാണ് പ്രകോപന മുദ്രാവാക്യം മുഴങ്ങിയത്. മൃതദേഹം റെഡ് വളണ്ടിയർമാർ വീട്ടിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു മുദ്രാവാക്യം വിളി ശക്തമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കൊല്ലാന്‍ ഞങ്ങള്‍ തയ്യാറായാല്‍ ആര്‍എസ്എസിന്‍റെ തറവാട്ടില്‍ ആണായിട്ട് ആരും ബാക്കിയാവില്ല’ എന്നായിരുന്നു മുദ്രാവാക്യം.

സംസ്കാര ചടങ്ങിനിടെ കതിരൂർ മനോജ് വധവും ജയകൃഷ്ണൻ മാസ്റ്റർ വധവും ഓർമ്മിപ്പിച്ചും മുദ്രാവാക്യം മുഴക്കി.

നേതാക്കള്‍ ഇടപെട്ട് പ്രകോപന മുദ്രാവാക്യം വിളിക്കുന്നത് വിലക്കാന്‍ ശ്രമിക്കുന്നുണ്ട്. ഹരിദാസിന്‍റെ മൃതദേഹം ദഹിപ്പിക്കുന്ന വേളയിലും ആർഎസ്എസിന് മുന്നറിയിപ്പ് നൽകുന്ന മുദ്രാവാക്യം മുഴങ്ങി.