സിപിഎമ്മിന് വോട്ട് ഇല്ല; വോട്ട് ചോദിച്ച്‌ വരേണ്ടന്ന് വീടിന് മുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ച്‌ ബ്രഹ്മഗിരിയില്‍ നിക്ഷേപം നടത്തി പണം നഷ്‌ടമായ കുടുംബം

Spread the love

വയനാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ട് ചെയ്യരുതെന്ന് വീടിന് മുമ്പില്‍ പോസ്റ്റർ ഒട്ടിച്ച്‌ കുടുംബം.

video
play-sharp-fill

മേപ്പാടി സ്വദേശി ഇബ്രാഹിമിന്റെ കുടുംബമാണ് സിപിഎമ്മിന് വോട്ട് ചെയ്യരുതെന്ന് എഴുതി പോസ്റ്റർ ഒട്ടിച്ചത്. ബ്രഹ്മഗിരിയില്‍ നിക്ഷേപം നടത്തിയ കുടുംബത്തിന് പണം നഷ്ടമായിരുന്നു. അതേസമയം സിപിഎം പാർട്ടി കുടുംബമാണെന്നും പാർട്ടിയെ വിശ്വസിച്ചാണ് പണം നിക്ഷേപിച്ചതെന്നും കുടുംബം പറഞ്ഞു.

എന്നാല്‍ ഭർത്താവ് അസുഖബാധിതനായി മരിച്ചപ്പോള്‍ പോലും പണം കിട്ടിയില്ലെന്നും ഇബ്രാഹിമിന്റെ ഭാര്യ പറഞ്ഞു. ജനിച്ചപ്പോള്‍ മുതല്‍ തങ്ങള്‍ എല്ലാം സിപിഎം അനുഭാവികളാണ്. അതിനാല്‍ തന്നെ ആദ്യം ഇങ്ങനെ ചെയ്യാൻ വിഷമം ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ അത്രയും നിസ്സാഹായ അവസ്ഥയിലായതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ പോസ്റ്റർ ഒട്ടിക്കേണ്ടി വന്നതെന്നും കുടുംബം വ്യക്തമാക്കി. നിക്ഷേപിച്ച തുക നഷ്ടമായതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും അതുമൂലം പലതരം ബുദ്ധിമുട്ടുകളും നേരിടേണ്ടതായി വന്നുവെന്നും കുടുംബം പറഞ്ഞു.