video
play-sharp-fill

കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരായ പ്രതിഷേധം; കണ്ണൂർ നഗരത്തിൽ വഴി തടഞ്ഞ് സിപിഎം സമരം; പ്രതിഷേധത്തിൽ പങ്കെടുത്ത് നൂറുകണക്കിന് പ്രവർത്തകർ; ഗതാഗത തടസ്സമുണ്ടാക്കിയതിന് കേസെടുക്കുമെന്ന് പോലീസ്; നോട്ടീസ് കിട്ടി, മടക്കി പോക്കറ്റിൽ വെച്ചിട്ടുണ്ടെന്ന് എംവി ജയരാജൻ

Spread the love

കണ്ണൂർ: നഗരത്തിൽ വഴി തടഞ്ഞ് സിപിഎം സമരം. കാർഗിൽ യോഗശാല റോഡിലെ ഹെഡ് പോസ്റ്റോഫീസ് ഉപരോധമാണ് നടുറോഡിൽ കസേരയിട്ടും പന്തൽ കെട്ടിയും സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരായ പ്രതിഷേധത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.

ഗതാഗത തടസമുണ്ടാക്കി റോഡിൽ കസേരയിട്ട് സമരം നടത്തിയതിനെതിരെ കേസെടുക്കുമെന്ന് കണ്ണൂർ ടൗൺ പൊലീസ് അറിയിച്ചു. പൊലീസിന്‍റെ നോട്ടീസ് കിട്ടിയെന്നും അത് മടക്കി പോക്കറ്റിൽ വച്ചിട്ടുണ്ടെന്നുമായിരുന്നു ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍റെ പ്രതികരണം.

ജനങ്ങൾക്ക് വേണ്ടിയാണ് സമരമെന്നും കേന്ദ്രം സഹായം നൽകണമെന്ന് കോടതി ഉത്തരവിട്ടാൽ സമരത്തിന്‍റെ ആവശ്യമില്ലെന്നും ജയരാജൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group