
സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം; സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇത്തവണയും ഒരു വനിത മാത്രം; സംസ്ഥാന കമ്മിറ്റിയിൽ 12 വനിതകൾ
കൊല്ലം: കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും. സമ്മേളനത്തിൽ 89 അംഗ സംസ്ഥാന കമ്മിറ്റിയേയും 17 അംഗ സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തു.
സംസ്ഥാന സെക്രട്ടേറിയറ്റിൽ കഴിഞ്ഞ തവണത്തേത് പോലെ ഒരു വനിത മാത്രമാണ് ഉള്ളത്. സെക്രട്ടേറിയറ്റ് അംഗമായിരുന്ന പി.കെ. ശ്രീമതി ഒഴിവായപ്പോൾ കെ.കെ. ശൈലജ സെക്രട്ടേറിയറ്റിലെത്തി. കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിൽ 13 വനിതകളുണ്ടായിരുന്നത് ഇത്തവണ 12 ആയി കുറഞ്ഞു.
കെ. കെ. ശൈലജ, സി.എസ്. സുജാത, പി. സതീദേവി, പി.കെ. സൈനബ, കെ.പി. മേരി, ജെ. മേഴ്‌സികുട്ടിയമ്മ, ടി. എൻ. സീമ, കെ. എസ്. സലീഖ, കെ. കെ. ലതിക, ഡോ. ചിന്ത ജെറോം, കെ. ശാന്തകുമാരി, ആർ. ബിന്ദു എന്നിവരാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വനിതകൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.സി. ജോസഫൈൻ, പി.കെ. ശ്രീമതി, സൂസൻ കോടി എന്നിവർ കഴിഞ്ഞ കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു. ജോസഫൈൻ കഴിഞ്ഞ പാർട്ടി കോൺഗ്രസ് സമയത്ത് മരണപ്പെട്ടു.
പി.കെ. ശ്രീമതിയെ പ്രായപരിധി മൂലം കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയപ്പോൾ, സൂസൻ കോടിയെ കരുനാഗപ്പള്ളിയിലെ പാർട്ടി വിഭാഗീയ പ്രശ്‌നങ്ങളെ തുടർന്ന് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയെന്നാണ് വിവരം. നിലവിലെ സംസ്ഥാന കമ്മിറ്റിയിൽ കെ. ശാന്തകുമാരി, ആർ. ബിന്ദു എന്നിവർ പുതുമുഖങ്ങളാണ്.
മന്ത്രി വീണ ജോർജ് സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവാകും. ബിജു കണ്ടക്കൈ, ജോൺ ബ്രിട്ടാസ്, എം. രാജഗോപാൽ, കെ. റഫീഖ്, എം. മഹബൂബ്, വി.പി. അനിൽ, കെ.വി. അബ്ദുൽ ഖാദർ, എം. പ്രകാശൻ മാസ്റ്റർ, വി.കെ. സനോജ്, വി. വസീഫ്, എം. അനിൽകുമാർ, കെ. പ്രസാദ്, ടി.ആർ. രഘുനാഥ്, എസ്. ജയമോഹൻ, ഡി.കെ. മുരളി. എന്നിവരാണ് സംസ്ഥാന സമിതിയിലെ മറ്റ് പുതുമുഖങ്ങൾ. സി.പി.എം സംസ്ഥാന സെക്രട്ടറിയായി തുടർച്ചയായ രണ്ടാംതവണയും എം.വി. ഗോവിന്ദൻ തുടരാനും തീരുമാനമായി. കോടിയേരി ബാലകൃഷ്‌ണൻ്റെ നിര്യാണത്തെ തുടർന്നാണ് എം.വി. ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റത്.