സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തൃക്കളും എടുത്ത സെൽഫി വിവാദത്തിലേക്ക് : പുതുവത്സരത്തിൽ പോലീസ് തൊപ്പി ധരിച്ചു പകർത്തിയ സെൽഫി നവമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

ചാലക്കുടി: സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തൃക്കളും എടുത്ത സെൽഫി വിവാദത്തിലേക്ക് . പുതുവത്സരത്തിൽ പോലീസ് തൊപ്പി ധരിച്ചു പകർത്തിയ സെൽഫി നവമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. ചാലക്കുടി പോലീസ് സ്റ്റേഷനിൽ പോലീസുകാരുടെ കണ്ണ് വെട്ടിച്ച് പോട്ട കെ.കെ റോഡ് സിപിഎംബ്രാഞ്ച് സെക്രട്ടറി അനുരാജും സുഹൃത്തുക്കളും കാക്കി തൊപ്പി ധരിച്ച് സെൽഫി പകർത്തിയത്.

‘പുതുവർഷം പോലീസ് സ്റ്റേഷനിൽ, ഞെട്ടലിൽ’ എന്ന അടിക്കുറിപ്പോടെയാണ് 5 സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന 5 സെൽഫി ചിത്രങ്ങൾ അനുരാജ് പോസ്റ്റ് ചെയ്തത്. വിവാദമായതോടെ പോസ്റ്റ് നീക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുവത്സരരാത്രിയിൽ പെറ്റി കേസിൽ സ്റ്റേഷനിലേക്ക് എത്തിച്ചതായിരുന്നു സുഹൃത്തുക്കളെ. ഗതാഗതനിയമം ലംഘിച്ചതിനും പൊതുസ്ഥലത്തു ബഹളമുണ്ടാക്കിയതിനും കുറേപ്പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിലൊരാളെ ജാമ്യത്തിലെടുക്കാനാണ് അനുരാജ് എത്തിയത്. നഗരത്തിൽ രണ്ടിടത്തായി ആയിരങ്ങൾ പങ്കെടുത്ത പുതുവത്സരാഘോഷം നടന്നതിനാൽ ഭൂരിപക്ഷം ഉദ്യോഗസ്ഥരും അവിടെ ഡ്യൂട്ടിയിലായിരുന്നു. 2 പോലീസ് ഉദ്യോഗസ്ഥർ മാത്രമാണ് ഈ സമയത്ത് സ്റ്റേഷനിൽ ഉണ്ടായിരുന്നത്.

കേസുകളിൽപ്പെട്ട 12 പേരും ജാമ്യമെടുക്കാൻ എത്തിയ 24 പേരും ഉൾപ്പെടെ 36 പേർ സ്റ്റേഷനിൽ ഒന്നിച്ചെത്തിയതോടെ തിരക്കേറി. ഇതിനിടെ അനുരാജ് പോലീസിന്റെ വിശ്രമമുറിയിലിരുന്ന തൊപ്പിയെടുത്തു തലയിൽ വച്ചു പലവട്ടം സെൽഫിയെടുത്തു. ചില ചിത്രങ്ങളിൽ സുഹൃത്തുക്കളും കൂടി.

സംഭവം വിവാദമാകുകയും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകുകയും ചെയ്തതോടെ പോസ്റ്റ് നീക്കി. അനുരാജിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ടെന്ന് എസ്ഐ ബി.കെ. അരുൺ അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.