സ്വന്തം ലേഖകൻ
ഇടുക്കി: സിപിഎം നേതാക്കളുടെ ജീവചരിത്രം നോക്കാൻ ഒന്നും മാത്യു കുഴല്‍നാടനെ ആരും ചുമതലപ്പെടുത്തുതിയിട്ടില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്.
മാത്യു കുഴല്‍നാടനെ പോലെ കാണുന്ന വഴിക്കെല്ലാം കൈയിട്ട് വാരി സ്വത്ത് സമ്ബാദിക്കുന്ന പോലെ സിപിഎമ്മില്‍ ആരെയും അനുവദിക്കാറില്ലെന്നും സിവി വര്‍ഗീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തങ്ങളുടെ സ്വത്ത് വിവരങ്ങള്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. സിപിഎം ഈ കാര്യത്തില്‍ വ്യക്തതയും കൃത്യതയുമുള്ള പാര്‍ട്ടിയാണ്.
നേതാക്കളും നേതാക്കളുടെ കുടുംബങ്ങളും പാര്‍ട്ടിയുടെ അച്ചടക്കം നോക്കി പ്രവര്‍ത്തിക്കുന്നവരാണ്. സിപിഎമ്മിനെ നന്നാക്കാൻ കുഴല്‍നാടൻ ശ്രമിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.