ജില്ലാ സെക്രട്ടറിയുടെ കരുത്തിൽ വാസവൻ ഏറ്റുമാനൂരിൽ: വാസവനിറങ്ങുന്നത് രണ്ടു വർഷത്തിനിടെ രണ്ടാമങ്കത്തിന്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ മറ്റൊരു തിരഞ്ഞെടുപ്പ് അങ്കത്തിന് ഇറങ്ങുകയാണ് വി.എൻ വാസവൻ. കേരള കോൺഗ്രസിലെ തോമസ് ചാഴികാടനോടാണ് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വാസവൻ ഒന്നര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടത്. ഇതിനു ശേഷമാണ് ഇപ്പോൾ ഏറ്റുമാനൂരിൽ മത്സരിക്കുന്നതിനായി ഇദ്ദേഹം ഇറങ്ങുന്നത്.

സിപിഎം ജില്ലാ സെക്രട്ടറിയാണ് 66 കാരനായ വി എൻ വാസവൻ. കോട്ടയം മുൻ എംഎൽഎയാണ്. സിഐടിയു ദേശീയ ജനറൽ കൗൺസിൽ അംഗമായിരുന്ന ഇദ്ദേഹം റബ്കോ മുൻ ചെയർമാനായിരുന്നു. വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ സംഘടനാ രംഗത്തെത്തി. 1974ൽ സിപിഐ അംഗമായി. 1991 ൽ പാർടി ജില്ലാ കമ്മിറ്റിയിലും 97ൽ ജില്ലാ സെക്രട്ടറിയേറ്റിലുമെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിഐടിയു ജില്ലാ സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം, കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കോട്ടയത്തെ ഏറ്റവും വലിയ ജീവകാരുണ്യപ്രസ്ഥാനമായ ‘അഭയം ചാരിറ്റബിൾ സൊസൈറ്റി’ രൂപീകരിക്കാൻ മുൻകൈയെടുത്തു. ഭാര്യ ഗീത (സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്‌കൂൾ അധ്യാപിക). മക്കൾ: ഡോ. ഹിമ വാസവൻ, ഗ്രീഷ്മ വാസവൻ. മരുമകൻ: ഡോ. നന്ദകുമാർ.