video
play-sharp-fill

സിപിഎം പ്രവർത്തകനെ ജയിലിൽ വച്ച് കൊലപ്പെടുത്തിയ കേസ് ; 9 ആർ എസ് എസ് പ്രവർത്തകർക്ക് ജീവപര്യന്തം

സിപിഎം പ്രവർത്തകനെ ജയിലിൽ വച്ച് കൊലപ്പെടുത്തിയ കേസ് ; 9 ആർ എസ് എസ് പ്രവർത്തകർക്ക് ജീവപര്യന്തം

Spread the love

സ്വന്തം ലേഖകൻ

തലശേരി: കണ്ണൂർ സെൻട്രൽ ജയിലിൽ തടവ് ശിക്ഷക്ക് വിധിച്ച സിപിഎം പ്രവർത്തകൻ അമ്പലക്കുളങ്ങര സ്വദേശി കെ.പി.രവീന്ദ്രനെ (47) കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ബിജെപി പ്രവർത്തകരായ ഒമ്പത് പേർക്കാണ് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ആകെ 31 പ്രതികളായിരുന്നു കേസിൽ ഉണ്ടായിരുന്നത്.അതിൽ ഒന്നു മുതൽ ഒമ്പത് വരെയുള്ള പ്രതികളെയാണ് കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്.ബിജെപി ആർഎസ്എസ് പ്രവർത്തകരായ പവിത്രൻ, ഫൽഗുനൻ, രഘു, സനൽ പ്രസാദ്, പി കെ ദിനേശൻ, കൊട്ടക്ക ശശി, അനിൽ കുമാർ, സുനി, പി വി അശോകൻ, എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്.2004 ലാണ് കേസിനാസ്പദമായ സംഭവം. 15 വർഷങ്ങൾക്കു ശേഷമാണ് ഈ കേസിൽ വിചാരണ പൂർത്തിയാക്കി വിധി പറയുന്നത്.