play-sharp-fill
തിരുത്തലുകൾ കൊണ്ടുവരുമെന്ന് പറഞ്ഞ സിപിഎം വാക്ക് പാലിച്ചു, ഇതാണോ മാതൃക, വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി, ഡിഎൻഎ പരിശോധനയിലും അട്ടിമറി, സിപിഎം വനിതാ നേതാവിന് ലഹരി നല്‍കി നഗ്‌ന വീഡിയോ ചിത്രീകരിച്ചു, പാർട്ടിയിൽ നിന്നും പുറത്താക്കിയ പ്രതിയെ മാതൃകയാക്കി തിരിച്ചു വിളിക്കുന്നു,  രണ്ട് നടപടി വേണ്ടെന്ന് കമ്മീഷൻ, തിരിച്ചെടുക്കാൻ ചരട് വലിച്ചത് തിരുവല്ലയിലെ പാർട്ടി വിഭാ​ഗം, പാർട്ടി ‘തിരുത്തൽ’ ​ഗംഭീരമായി

തിരുത്തലുകൾ കൊണ്ടുവരുമെന്ന് പറഞ്ഞ സിപിഎം വാക്ക് പാലിച്ചു, ഇതാണോ മാതൃക, വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി, ഡിഎൻഎ പരിശോധനയിലും അട്ടിമറി, സിപിഎം വനിതാ നേതാവിന് ലഹരി നല്‍കി നഗ്‌ന വീഡിയോ ചിത്രീകരിച്ചു, പാർട്ടിയിൽ നിന്നും പുറത്താക്കിയ പ്രതിയെ മാതൃകയാക്കി തിരിച്ചു വിളിക്കുന്നു, രണ്ട് നടപടി വേണ്ടെന്ന് കമ്മീഷൻ, തിരിച്ചെടുക്കാൻ ചരട് വലിച്ചത് തിരുവല്ലയിലെ പാർട്ടി വിഭാ​ഗം, പാർട്ടി ‘തിരുത്തൽ’ ​ഗംഭീരമായി

തിരുവല്ല: ലോകസഭ തെരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്തിയ ശേഷം ഒരുപാട് വിമർശനങ്ങൾ പരസ്പരം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമെ പാർട്ടി സമീപനത്തിൽ മാറ്റം കൊണ്ടുവരുമെന്നും തെറ്റു പറ്റിയവ തിരത്തുമെന്നും പറഞ്ഞിരുന്നു.

അത് എങ്ങനെയാണ് ഇതെല്ലാം മാറുന്നത് എന്തെല്ലാം മാറ്റങ്ങളാണ് പാർട്ടി കൊണ്ടുവരാൻ പോകുന്നതെന്ന ആശങ്കയിലായിരുന്നു ജനങ്ങൾ. എന്നാൽ, ഇപ്പോഴാണ് ഇതിനുള്ള ഉത്തരം കിട്ടിയത്. എങ്ങനെയാണ് തിരുത്തുക എന്നു ചോദിച്ചാല്‍ അതിന് ‘ഉത്തമ മാതൃക’ പത്തനംതിട്ടയിലെ തിരുവല്ലയില്‍ നിന്നുമെത്തി.

പീഡന കേസില്‍ പ്രതിയായതിനെ തുടർന്ന് പാർട്ടി മാറ്റി നിർത്തിയ നേതാവിനെ തിരികെ പാർട്ടിയില്‍ എത്തിച്ചാണ് സിപിഎമ്മിന്റെ ‘തിരുത്തല്‍’ ഉണ്ടായിരിക്കുന്നത്. തിരുവല്ല കോട്ടാലില്‍ ലോക്കല്‍ കമ്മിറ്റി അംഗം സി.സി.സജിമോനെയാണ് പാർട്ടിയിലേക്ക് തിരികെ എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച കേസിലും ഡിഎൻഎ പരിശോധനയില്‍ കൃത്രിമം കാണിച്ച കേസിലും പ്രതിയാണ്. 2022ല്‍ സിപിഎം വനിതാ നേതാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി ലഹരി നല്‍കി നഗ്‌ന വീഡിയോ ചിത്രീകരിച്ചെന്നും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്. പാർട്ടിയില്‍ നിന്ന് പുറത്താക്കിയശേഷം രണ്ടാം തവണയാണ് സജിമോനെ തിരിച്ചെടുക്കുന്നത്.

മുമ്പ് കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയും തിരുവല്ല ടൗണ്‍ നോർത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു. കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ ചേർന്ന നേതൃയോഗം കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ പുറത്താക്കിയത്.

എന്നാല്‍, പുറത്താക്കല്‍ നടപടി കണ്‍ട്രോള്‍ കമ്മീഷൻ റദ്ദാക്കിയതോടെയാണ് പാർട്ടിയിലേക്ക് തിരിച്ചെടുത്തത്.2018ലാണ് വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയശേഷം സജിമോൻ ഡിഎൻഎ പരിശോധനയില്‍ അട്ടിമറിക്ക് ശ്രമിച്ചത്. പരിശോധനയില്‍ കൃത്രിമം നടത്താൻ സഹായിച്ച പോലീസുകാരനെ സസ്‌പെൻഡ് ചെയ്തിരുന്നു. സജിമോനെതിരെ പാർട്ടി നടപടിയെടുത്തു.

രണ്ടു വർഷത്തിനുശേഷം പാർട്ടിയിലേക്ക് തിരിച്ചെത്തി. 2022ല്‍ വനിതാ നേതാവിന്റെ നഗ്‌ന വിഡിയോ പ്രചരിപ്പിച്ചതായി പരാതിയുയർന്നു. അന്വേഷണത്തിനുശേഷം പാർട്ടി പുറത്താക്കി. കണ്‍ട്രോള്‍ കമ്മിഷന്റെ തീരുമാനപ്രകാരമാണ് ഇപ്പോള്‍ തിരിച്ചെടുക്കുന്നത്. ഒരു തെറ്റില്‍ രണ്ട് നടപടി വേണ്ടെന്ന് ചൂണ്ടികാണിച്ചാണ് കമ്മീഷൻ പുറത്താക്കല്‍ നടപടി റദ്ദാക്കിയത്.

തിരുവല്ലയിലെ പാർട്ടി ഔദ്യോഗിക വിഭാഗമാണ് തിരിച്ചെടുക്കാൻ ചരട് വലിച്ചത്. തിരുവല്ലയിലെ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ സമ്മർദ്ദമാണ് സജിമോനെ തിരികെ എടുക്കാൻ കാരണമായിരിക്കുന്നത്. സംഭവത്തില്‍ പാർട്ടിക്കുള്ളില്‍ നിന്നും എതിർപ്പ് ശക്തമാണ്.