play-sharp-fill
തല്ലിക്കൊന്നാലും കായംകുളത്ത് മത്സരിക്കില്ലെന്ന് മന്ത്രി ജി സുധാകരന്‍; മത്സരിക്കാനേ താല്പര്യമില്ലെന്ന് എം.എ ബേബി; മക്കളുണ്ടാക്കിയ വിവാദങ്ങള്‍ കാരണം കൊടിയേരിക്ക് സീറ്റ് ലഭിച്ചേക്കില്ല; തോറ്റ പത്ത് എംപിമാര്‍ മത്സരിക്കാന്‍ സാധ്യത; എല്ലാം പിണറായി വിജയന്‍ തീരുമാനിക്കും

തല്ലിക്കൊന്നാലും കായംകുളത്ത് മത്സരിക്കില്ലെന്ന് മന്ത്രി ജി സുധാകരന്‍; മത്സരിക്കാനേ താല്പര്യമില്ലെന്ന് എം.എ ബേബി; മക്കളുണ്ടാക്കിയ വിവാദങ്ങള്‍ കാരണം കൊടിയേരിക്ക് സീറ്റ് ലഭിച്ചേക്കില്ല; തോറ്റ പത്ത് എംപിമാര്‍ മത്സരിക്കാന്‍ സാധ്യത; എല്ലാം പിണറായി വിജയന്‍ തീരുമാനിക്കും

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റ സിപിഎമ്മിലെ വന്‍ നിര നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉണ്ടാകുമെന്ന് സൂചന. കണ്ണൂരിലെ പാര്‍ട്ടി കോട്ടകളില്‍ നിന്നു ചിലരെ സിപിഎം മാറ്റിയാല്‍ ജയരാജനു വഴി തെളിയും. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചേക്കാന്‍ സാധ്യത തോളിയും. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായ എംവി ജയരാജന്‍ മത്സരിക്കില്ല. ആന്റണി രാജുവിന് സീറ്റ് നിഷേധിച്ച് എ സമ്ബത്തിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആലോചന. തിരുവനന്തപുരം സീറ്റ് ജനാധിപത്യ കേരളാ കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കുന്നതും പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്.

പിണറായി വിജയന് പുറമേ കൊടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി എന്നീ പോളിറ്റ് ബ്യൂറോ അംഗങ്ങളേയും പാര്‍ട്ടി പരിഗണിച്ചേക്കും. മക്കളുമായി ബന്ധപ്പെട്ട വിവാദവും അസുഖവും കോടിയേരിക്ക് തടസ്സമാണ്. എംഎ ബേബിക്ക് മത്സരിക്കാനും താല്‍പ്പര്യമില്ല. തോമസ് ഐസക് മത്സരിക്കാത്ത സാഹചര്യമുണ്ടായാല്‍ എംഎ ബേബിക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമാകേണ്ടി വരും. കൊല്ലം സീറ്റിലേക്കാകും പരിഗണിക്കുക. എല്ലാം പിണറായി വിജയനാകും തീരുമാനിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.ബി രാജേഷും പി.കെ.ബിജുവും സ്ഥാനാര്‍ത്ഥികളാകാന്‍ സാധ്യത ഏറെയാണ്. മലമ്പുഴയിലോ കായംകുളത്ത് മത്സരിക്കാനില്ലെന്നും അവിടെയുള്ള പാര്‍ട്ടിക്കാര്‍ കാലുവാരികളാണെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ‘വീണ്ടും മത്സരിക്കണമെന്ന ആഗ്രഹമില്ല. പക്ഷേ, പാര്‍ട്ടി തീരുമാനിച്ചാല്‍ അമ്ബലപ്പുഴയില്‍ മത്സരിക്കും. പുതിയ ആള്‍ക്കാര്‍ മത്സരിക്കാന്‍ വരുന്നതില്‍ അഭിപ്രായവ്യത്യാസമില്ലെന്നും സുധാകരന്‍ പറയുന്നു.

തൃത്താലയിലോ രാജേഷ് മത്സരിച്ചേക്കും. കോങ്ങാടും തരൂരും ബിജുവിന് സാധ്യതയുള്ള മണ്ഡലമാണ്. പി.കെ. ശ്രീമതി ടീച്ചറും മത്സര രംഗത്തുണ്ടാവും. ആറ്റിങ്ങലില്‍ തോറ്റ ശേഷവും കാബിനറ്റ് പദവിയോടെ ഡല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധിയാക്കിയ എ.സമ്പത്തിനെ തിരുവനന്തപുരം സീറ്റില്‍ പരീക്ഷിക്കും.

മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ച എസ്എഫ്ഐ ദേശീയ അധ്യക്ഷന്‍ സാനുവും മത്സരിച്ചേക്കും. പൊന്നാനി ഉള്‍പ്പെടെ ജില്ലയിലെ ഏതു മണ്ഡലത്തിലും സാനു എത്തും. സ്പീക്കര്‍ ശ്രീരാമകൃഷ്ണന് സീറ്റ് കൊടുത്തില്ലെങ്കില്‍ പൊന്നാനിയിലാകും സാനു മത്സരിക്കുക. പി.രാജീവ് കളമശേരിയില്‍ മത്സരിക്കാനും സാധ്യതയുണ്ട്. കൊല്ലത്ത് കെ.എന്‍.ബാലഗാപാല്‍ എത്തുമെന്നാണ് അഭ്യൂഹം. മുകേഷ് വീണ്ടും മത്സരിച്ചാല്‍ മറ്റൊരു മണ്ഡലത്തില്‍ ബാലഗോപാല്‍ നില്‍ക്കും.

പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എന്‍.എന്‍. കൃഷ്ണദാസ്, എം.ബി. രാജേഷ് എന്നിവര്‍ക്കാണ് മലമ്പുഴയില്‍ മുന്‍തൂക്കം. പ്രാദേശികതലത്തില്‍ നിന്നുള്ളവരെ പരിഗണിച്ചാല്‍ ജില്ലാ കമ്മിറ്റി അംഗം പി.എ. ഗോകുല്‍ദാസ്, പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ക്കും സാധ്യതയുണ്ട്. എംബി രാജേഷിന് നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്.

 

 

Tags :