
തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് പ്രധാന അജണ്ട. പിബിയില്‍ നിന്നും ആരൊക്കെ മത്സരിക്കണമെന്നത് ചർച്ചയാകും.
പിണറായി വിജയൻ മത്സരിക്കുന്നതില്‍ പിബിക്ക് ശേഷം തീരുമാനം വരാനാണ് സാധ്യത. മത്സരിക്കേണ്ട കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ കാര്യവും ചർച്ചകളില്‍ ഉയർന്ന് വന്നേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി സാധ്യത പട്ടികയില്‍ കെ കെ ശൈലജക്ക് അതൃപ്തിയെന്ന് വിവരം. മട്ടന്നൂർ മണ്ഡലത്തില്‍ മത്സരിക്കാൻ അവസരം ലഭിച്ചില്ലെങ്കില്‍ മത്സരിക്കാൻ താല്‍പ്പര്യമില്ലെന്ന നിലപാടിലാണ് കെകെ ശൈലജ.
ഇക്കാര്യം സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.



