
‘പാര്‍ട്ടിക്കാരനെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് തല്ലി’; നവകേരള സദസില്‍ മര്‍ദ്ദനമേറ്റ സിപിഎം പ്രവര്‍ത്തകൻ പാര്‍ട്ടി വിട്ടു
കൊച്ചി: നവ കേരള സദസില്‍ മര്‍ദ്ദനമേറ്റ സി.പി.എം പ്രവര്‍ത്തകൻ പാര്‍ട്ടി വിട്ടു.
എറണാകുളം തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയീസാണ് പാര്‍ട്ടി വിട്ടത്. ഇന്നലെ കൊച്ചി മറ്റെൻ ഡ്രൈവില്‍ നടന്ന നവ കേരള സദസിനിടെയാണ് റയീസിന് മര്‍ദ്ദനമേറ്റത്. വേദിയില്‍ പ്രതിഷേധിച്ച ഡമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ പ്രവര്‍ത്തകര്‍ക്കരികില്‍ ഇരുന്നതിനാണ് തന്നെ ആക്രമിച്ചതെന്ന് റയീസ് പറയുന്നു.
പാര്‍ട്ടി പ്രവര്‍ത്തകനെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് മര്‍ദിച്ചതിനാല്‍ ഇനി പാര്‍ട്ടിയില്‍ ഇല്ലന്നും റയീസ് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി മറൈൻ ഡ്രൈവില്‍ നവ കേരള സദസ് നടക്കുന്ന വേദിക്ക് സമീപം പ്രതിഷേധിച്ച ഡമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷന്‍റെ രണ്ട് പ്രവര്‍ത്തകര്‍ മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച ഇവരെ പൊലീസെത്തി കസ്റ്റഡിയിലെടുത്തിരുന്നു.
ഡിഎസ് എ പ്രവര്‍ത്തകരായ ഹനീൻ, റിജാസ് എന്നിവരെ സെൻട്രല്‍ പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു. ജാമ്യത്തിലിറങ്ങിയ ഇവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.