മധുര: മധുരയില്‍ പുരോഗമിക്കുന്ന പാർട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ കാര്യത്തില്‍ ധാരണയായെന്ന് സൂചന.
കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്ന് മുഹമ്മദ് റിയാസിനെ പുതുതായി ഉള്‍പ്പെടുത്തുമെന്നായിരുന്നു നേരത്തെയുള്ള വാർത്തയെങ്കില്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ മാറ്റമുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. റിയാസിനെ ഉള്‍പ്പെടുത്താനുള്ള സാധ്യത കുറയുന്നതായാണ് വിവരം.
എല്‍ ഡി എഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ സി സിയില്‍ ഇടം നേടുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. പുത്തലത്ത് ദിനേശന്‍റെ പേരും ഏറക്കുറേ ഉറപ്പായെന്നാണ് സൂചന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവ നേതാക്കളായ എം സ്വരാജ്, പി കെ ബിജു, എം ബി രാജേഷ്, പി കെ സൈനബ, ടി എൻ സീമ എന്നിവരുടെ പേരുകള്‍ ഉയർന്നു കേട്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കണ്ടറിയണം. പി കെ ശ്രീമതിയെ പ്രായപരിധി ഇളവ് നല്‍കി കേന്ദ്ര സമിതിയില്‍ നിലനിർത്താനുള്ള സാധ്യതകളാണ് പുറത്തുവരുന്നത്.
അതല്ലാത്ത പക്ഷം ടി എൻ സീമക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പടിയിറങ്ങുന്ന പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും സിസിയില്‍ പ്രത്യേക ക്ഷണിതാക്കളാകുമെന്ന് ഉറപ്പായിട്ടുണ്ട്.