
കൊല്ലം: കൊട്ടാരക്കരയില്‍ സിപിഎം ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു.
അഖില്‍ മാരാർ ഉള്‍പ്പെടെയുള്ള പ്രതികളെയാണ് കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്. 2014 ല്‍ കൊട്ടാരക്കര പൊലീസെടുത്ത കേസിലാണ് നടപടി.
കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി പെരുംകുളം ദിലീപ്, ബ്രഹ്മദാസ് അജോ, അഖില്‍ മാരാർ എന്നിവരെയാണ് വെറുതെവിട്ടത്. അഖില്‍ മാരാർ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായിരുന്നപ്പോഴാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തെളിവുകള്‍ ഹാജരാക്കുന്നതിലും കുറ്റം ചെയ്തെന്ന് പൂര്‍ണമായും തെളിയിക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടത്.



