
തിരുവനന്തപുരം: വിഴിഞ്ഞത്ത് സിപിഎം ഓഫീസ് കോണ്‍ഗ്രസ് പ്രവർത്തകർ അടിച്ച് തകർത്തു.
സിപിഎം പുളിങ്കുടി ബ്രാഞ്ച് ഓഫീസാണ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ അടിച്ചു തകർത്തത്. മന്ത്രി വീണ ജോർജിനെതിരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സിപിഎം കോട്ടുകാല്‍ ലോക്കല്‍ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന് പകരമായി വെള്ളിയാഴ്ച വൈകുന്നേരം പുളിങ്കുടി ജംഗ്ഷനില്‍ നിന്നും ചപ്പാത്തിലേക്ക് കോണ്‍ഗ്രസും പ്രകടനം നടത്തി.
ഈ പ്രകടനത്തിനിടയിലാണ് സിപിഎം ഓഫീസിലേക്ക് കയറി ആക്രമണം നടത്തിയത്. ഓഫീസില്‍ ആളില്ലാതിരുന്ന സമയത്ത് ഓടിക്കയറിയ പ്രവർത്തർ ഓഫീസിലെ കസേരകളും ബോർഡുകളും തകർക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രകടനത്തില്‍ റോഡില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും ഇവർ നശിപ്പിച്ചെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം കോട്ടുകാല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.



