മണ്ണാര്‍ക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ മാലപ്പടക്കം പൊട്ടിച്ചെറിഞ്ഞു; ഒരാള്‍ കസ്റ്റഡിയില്‍

Spread the love

പാലക്കാട്‌: മണ്ണാർക്കാട് സിപിഎം ഓഫിസിന് നേരെ മാലപ്പടക്കം പൊട്ടിച്ചെറിഞ്ഞു.

സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.
പുല്ലശ്ശേരി സ്വദേശി അഷ്റഫ് ആണ് മണ്ണാർക്കാട് പൊലീസിന്റെ പിടിയിലായത്.

ബൈക്കിലെത്തിയ ആള്‍ ഓഫീസിന് മുന്നിലെത്തി മാലപ്പടക്കം പൊട്ടിച്ച്‌ കടന്നുകളയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി പറഞ്ഞു.
സിപിഎം പ്രവർത്തകനായ അഷ്റഫ്, പി.കെ ശശി അനുകൂലിയാണ്. മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെയാണ് പടക്കം എറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 8.55 ഓടെയായിരുന്നു സംഭവം. പിന്നാലെ മണ്ണാർക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പി.കെ ശശി വിഷയം സജീവ ചർച്ചയായതിനിടയിലാണ് പട്ടക്കമേറ്.