സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി :ഈ വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൻ.എസ്.എസ്. സമദൂര
നിലപാട് തന്നെയാണ് തുടരുന്നതെന്നു ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാർത്ത കുറിപ്പിൽ അറിയിച്ചു. എതെങ്കിലും കക്ഷിയോട് ചേരാനോ,
അവരുടെ സ്ഥാനാർത്ഥിനിർണ്ണയത്തിൽ ഇടപെടാനോ എൻ.എസ്.എസ്.
ഉദ്ദേശിക്കുന്നില്ല.
ഈശ്വരവിശ്വാസം നിലനിർത്തുവാൻ എൻ.എസ്.എസ്. എന്നും
പ്രതിജ്ഞാബദ്ധമാണ്. അതിനാൽ, ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാ
നങ്ങളും തകർക്കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രീയത്തിന് അതീതമായ
നിലപാട് സ്വീകരിക്കുക എന്നത് സ്വാഭാവികമാണെന്നും സുകുമാരൻ നായർ പറഞ്ഞു.