video
play-sharp-fill

കൊലയാളികൾക്ക് സി പി എം  സംരക്ഷണം നൽകുന്നതിനാലാണ് കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ തുടരുന്നത്: യൂത്ത്ഫ്രണ്ട് (എം )

കൊലയാളികൾക്ക് സി പി എം സംരക്ഷണം നൽകുന്നതിനാലാണ് കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ തുടരുന്നത്: യൂത്ത്ഫ്രണ്ട് (എം )

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തിൽ മുൻകാലങ്ങളിൽ സി പി എം നേതൃത്വത്തിൽ നടന്ന മുഴുവൻ കൊലയാളികളെയും സംരക്ഷിച്ച ചരിത്രമാണ് കേരളത്തിൽ നടക്കുന്നതും എന്നും,

ആരെ കൊന്നാലുംപാർട്ടി സംരക്ഷിക്കും എന്ന തിരിച്ചറിവും ഉറപ്പുമാണ് സി പി എം പ്രവർത്തകർ തുടർച്ചയായി രാഷ്ട്രായ എതിരാളികളെ നിഷ്ഠുരമായി കൊന്ന് തള്ളാൻ കാരണം എന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

കാസ്സർഗോഡ് ഇരട്ടക്കൊല നടത്തിയ യാഥാർത്ഥ പ്രതികളെയും സിപിഎമ്മി നെയും രക്ഷിക്കാനാണ് പിതാംബരന്റെ തലയിൽ കൊലയുടെ ഉത്തരവാദിത്വം കെട്ടി വച്ചിരിക്കുക ആണെന്നും,
കൈയ്യ് ഒടിഞ്ഞ് പരുക്ക് പറ്റിയിരിക്കുന്ന പിതാബരന് തനിയെ ഇരട്ട കൊലപാതകം നടത്താൻ കഴിയില്ലാ എന്ന ഭാര്യയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസിലെ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നും, എൽ ഡി എഫി ന്റെ നേതൃത്വത്തിൽ ഇപ്പേൾ നടക്കുന്നത് കേരള സംരക്ഷണ യാത്ര അല്ല എന്നും സംഹാര യാത്ര ആണെന്നും സജി കുറ്റപ്പെടുത്തി