
തിരുവനന്തപുരം: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻമന്ത്രിയുമായിരുന്ന ജി സുധാകരനു സിപിഐഎം സമ്മേളനങ്ങളിലെ അവഗണനയിൽ ഇടപെട്ട് സംസ്ഥാന സെക്രട്ടറി. സിപിഐഎം ജില്ലാ സെക്രട്ടറിയുടെ നിലപാടിൽ സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. സാധാരണ അംഗം എന്ന പ്രയോഗം പാടില്ലെന്നും അർഹിക്കുന്ന ആദരവ് നൽകണമെന്നും സംസ്ഥാന സെക്രട്ടറിയുടെ കർശന നിർദേശം.
പാർട്ടി സമ്മേളനങ്ങളിൽ നിന്ന് ജി സുധാകരൻ പൂർണമായും ഒഴിവാക്കപ്പെടുകയും തുടർന്നുള്ള കെ സി വേണുഗോപാലുമായുള്ള കൂടിക്കാഴ്ചയും വലിയ വിവാദമാകുമ്പോഴാണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ. ജി സുധാകരനെ സമ്മേളനങ്ങളിൽ ക്ഷണിക്കാതിരുന്നത് സാധാരണ അംഗമായതുകൊണ്ടാണെന്ന സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസറിന്റെ പ്രതികരണത്തോടെ സംസ്ഥാന നേതൃത്വം അതൃർത്തി അറിയിച്ചു.
അമ്പലപ്പുഴ സമ്മേളനത്തിൽ സുധാകരനെ പങ്കെടുപ്പിക്കാത്തതിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ജില്ലാ സെക്രട്ടറിയോട് വിശദീകരണവും ആരാഞ്ഞു. സ്ഥാനമാനങ്ങൾ ഒഴിഞ്ഞാലും പരിപാടികളിൽ പങ്കെടുപ്പിക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുതിർന്ന നേതാക്കൾക്കളോടുള്ള സമീപനത്തിൽ ജാഗ്രതവേണം. ജി സുധാകരൻ തോമസ് ഐസക്ക് പാലോളി മുഹമ്മദ് കുട്ടി തുടങ്ങിയ മുതിർന്ന നേതാക്കളെ സംസ്ഥാന സെക്രട്ടറി നേരിട്ട് വിളിച്ചതായാണ് വിവരം.
അതേസമയം പാർട്ടിയും ജി സുധാകരനുമായുള്ള അകലം രാഷ്ട്രീയ ആയുധം ആക്കുകയാണ് പ്രതിപക്ഷം. ബിജെപി ജില്ലാ പ്രസിഡന്റിനൊപ്പം വീട്ടിലെത്തി കണ്ടുവെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ബി ഗോപാലകൃഷ്ണന്റെ പരാമർശത്തോടു ഇതുവരെ ജി സുധാകരൻ പ്രതികരിച്ചിട്ടില്ല. കെ സി വേണുഗോപാലമായുള്ള കൂടിക്കാഴ്ച തികച്ചും സൗഹൃദം ആണെന്നതിൽ ഉറച്ചു നിൽക്കുകയാണ്. ഇതിനിടയിൽ ജി സുധാകരനെ പ്രശംസിച്ചു പ്രതിപക്ഷ നേതാവും രംഗത്തെത്തി
കെ സി വേണുഗോപാലന സന്ദർശനത്തെയും സംശയത്തോടെയാണ് സിപിഐഎം നേതൃത്വം നോക്കിക്കാണുന്നത്. ജി സുധാകരനെ ഉപയോഗിച്ച് സാധാരണ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കി നേട്ടം കൊയ്യാനാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും നീക്കം എന്നാണ് പാർട്ടി വിലയിരുത്തൽ.
മുതിർന്ന നേതാക്കളെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിൽ പുതിയ മാനദണ്ഡം ചർച്ചയാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന നേതൃത്വം.