
വിഭാഗീയത മുതല്‍ തെരഞ്ഞെടുപ്പ് വരെ ചര്‍ച്ചാ വിഷയം: സിപിഎം നേതൃയോഗങ്ങള്‍ ഇന്ന് മുതല്‍; മന്ത്രിസഭയില്‍ അഴിച്ചുപണിക്കുള്ള ചര്‍ച്ചകളുമുണ്ടാകുമെന്ന് അഭ്യൂഹം
സ്വന്തം ലേഖിക
തിരുവനന്തപുരം: വിഭാഗീയതക്ക് എതിരായ നടപടികള്‍ മുതല്‍ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങള്‍ വരെ ചര്‍ച്ച ചെയ്യാൻ സിപിഎം നേതൃയോഗങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും.
തെറ്റുതിരുത്തല്‍ നയരേഖയിലുറച്ചുള്ള അച്ചടക്ക നടപടികള്‍ ഗുണം ചെയ്തിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മന്ത്രിസഭയില്‍ അഴിച്ചുപണിക്കുള്ള ചര്‍ച്ചകളുമുണ്ടാകുമെന്ന അഭ്യൂഹങ്ങളുമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാദേശിക തലത്തില്‍ വിഭാഗീയത ആളിപ്പടര്‍ന്ന പാലക്കാട്, പ്രമുഖര്‍ക്കെതിരെ പോലും നടപടി വന്ന ആലപ്പുഴ, ഉപതെരഞ്ഞെടുപ്പിനിടെയുണ്ടായ വീഴ്ചകള്‍ വലുതെന്ന് വിലയിരുത്തിയ തൃക്കാക്കര, ഇവിടങ്ങളിലെല്ലാം എല്ലാ കാര്യങ്ങളും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ വരുതിയിലെന്ന് ഉറപ്പിക്കുകയാണ് സിപിഎം.
വിഭാഗീയതക്കെതിരെ എടുക്കുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനവും മുഖം നോക്കാതെയുള്ള നടപടികളും ഗുണം ചെയ്തെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്ക്.