കൊല്ലത്ത് സി.പി.എം ചിഹ്നം പതിച്ച മാസ്‌ക് ധരിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ ; പരാതിയുമായി യു.ഡി.എഫ് പ്രവർത്തകർ : ഉദ്യോഗസ്ഥയെ ഡ്യൂട്ടിയിൽ നിന്നും കളക്ടർ മാറ്റി
സ്വന്തം ലേഖകൻ
കൊല്ലം: പ്രിസൈഡിംഗ് ഉദ്യോഗസ്ഥ ഡ്യൂട്ടിയ്‌ക്കെത്തിയത് സിപിഎം പാർട്ടി ചിഹ്നം പതിച്ച മാസകും ധരിച്ച്. അ്രരിവാൾ ചുറ്റിക നക്ഷത്രം പതിച്ച മാസ്‌ക് ധരിച്ചാണ് പ്രിസൈഡിംഗ് ഓഫീസർ എത്തിയത്. കൊല്ലം കൊറ്റങ്കരിയിലാണ് സംഭവം അരങ്ങേറിയത്.
സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയെ തുടർന്ന് കളക്ടർ ഇടപെട്ട് ഉദ്യോഗസ്ഥയെ മാറ്റി. അതേസമയം കോവിഡിന്റെ പശ്ചാത്തലത്തിൽ മാസ്‌കിട്ട് ഗ്യാപ്പിട്ട് വോട്ടർമാരുടെ നീണ്ട നിര തന്നെയുണ്ട്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ദിനത്തിൽ ആദ്യ മണിക്കൂറിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭരണ, പ്രതിപക്ഷ നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. മൂന്ന് മുന്നണികളും വൻവിജയം നേടുമെന്ന് ആത്മവിശ്വാസവുമുണ്ട്. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന് നടക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്.
ആദ്യഘട്ട തെരഞ്ഞെടുപ്പിൽ അഞ്ച് ജില്ലകളിലായി 24,584 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. അഞ്ച് ജില്ലകളിൽ 88,26,620 വോട്ടർമാർ ആദ്യ ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തും.
318 ഗ്രാമപഞ്ചായത്തുകളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോർപറേഷനുകളിലും 20 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാ പഞ്ചായത്തുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.