play-sharp-fill
ദുരിതാശ്വാസ ക്യാമ്പിൽ സിപിഎം നേതാവിന്റെ പണപ്പിരവ്: ദൃശ്യങ്ങൾ പുറത്ത് വിട്ട് നാട്ടുകാർ

ദുരിതാശ്വാസ ക്യാമ്പിൽ സിപിഎം നേതാവിന്റെ പണപ്പിരവ്: ദൃശ്യങ്ങൾ പുറത്ത് വിട്ട് നാട്ടുകാർ

ആലപ്പുഴ: വിവാദമായി ദുരിതാശ്വാസ ക്യാമ്പിലെ സിപിഎം പ്രാദേശിക നേതാവിന്റെ പണപ്പിരവ്. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർ താമസിക്കുന്ന ചേർത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സിപിഎം ചേര്‍ത്തല കുറുപ്പൻകുളങ്ങര ലോക്കൽ കമ്മിറ്റി അംഗമായ ഓമനക്കുട്ടൻ പിരിവ് നടത്തിയത്. ക്യാംപിലെ അന്തേവാസികൾ തന്നെയാണ് ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ വെട്ടിലായിരിക്കുകയാണ് ആലപ്പുഴ സിപിഎം പ്രാദേശിക നേതൃത്വം.

സിവിൽ സപ്ലൈസ് ഡിപ്പോയിൽ നിന്ന് ക്യാംപിലേക്ക് ഭക്ഷ്യസാധനങ്ങൾ കൊണ്ടുവരാനുള്ള വാഹനത്തിന് വാടക നല്‍കുന്നതിന് എന്ന പേരിലായിരുന്നു ഓമനക്കുട്ടന്റെ പിരിവ്. ക്യാംപ് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്നാണ് വൈദ്യുതി എടുത്തിരിക്കുന്നതെന്നും ഇതിന് പിരിവ് നല്‍കണമെന്നും ഇയാൾ ക്യാംപിലുള്ളവരോട് പറഞ്ഞു. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ പട്ടികജാതി പട്ടിക വർഗ കോളനി നിവാസികളാണ് വെള്ളം കയറിയതിനെ തുടര്‍ന്ന് ക്യാംപിലെത്തിയത്. ഈ ക്യാംപിന്റെ കഴിഞ്ഞ വർഷത്തെ സംഘാടകൻ ഓമനക്കുട്ടനായിരുന്നു.


എന്നാൽ താൻ പണപ്പിരിവ് നടത്തിയെന്നത് സത്യമാണെന്നും ഉദ്യോഗസ്ഥര്‍ പണം നല്‍കാത്തത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നുമാണ് ഓമനക്കുട്ടൻ പറയുന്നത്. ഈ പണം ഉപയോഗിച്ചാണ് താൻ ദുരിതാശ്വാസ ക്യാംപിലെ ആവശ്യങ്ങള്‍ താന്‍ നടപ്പാക്കിയന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുരിതാശ്വാസ ക്യാംപില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ വേണ്ടെന്നും എല്ലാം ക്യാംപുകളുടേയും നടത്തിപ്പ് പൂര്‍ണമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചുമതലയിലാവണമെന്നും മുഖ്യമന്ത്രി നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാൽ ഇതിനെ മറികടന്നാണ് സിപിഎമ്മിന്റെ തൻ്റെ പ്രാദേശിക നേതാവ് ഇടപെട്ടിരിക്കുന്നത്.